Follow KVARTHA on Google news Follow Us!
ad

Shafi Parambil | ജയില്‍ മോചിതനായ ഉടന്‍ എത്തിയത് ബജറ്റിലെ നികുതി വര്‍ധനക്കെതിരായ പ്രതിപക്ഷ സമരത്തില്‍ പങ്കെടുക്കാന്‍; പികെ ഫിറോസിനൊപ്പമുള്ള ഫോടോ പങ്കുവച്ച് ശാഫി പറമ്പില്‍ എംഎല്‍എ

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Facebook Post,Assembly,Strike,Kerala,
തിരുവനന്തപുരം: (www.kvartha.com) സേവ് കേരള മാര്‍ചില്‍ പങ്കെടുത്തതിന് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ യൂത് ലീഗ് നേതാവ് പികെ ഫിറോസ് കഴിഞ്ഞദിവസമാണ് ജയില്‍ മോചിതനായത്. എന്നാല്‍ ജയില്‍ മോചിതനായ ഉടന്‍ അദ്ദേഹം എത്തിയത് ബജറ്റിലെ നികുതി വര്‍ധനക്കെതിരെ നിയമസഭയില്‍ നടക്കുന്ന പ്രതിപക്ഷ സമരത്തില്‍ പങ്കെടുക്കാന്‍.

MLA Shafi Parambil shared a photo with PK Firos, Thiruvananthapuram, News, Politics, Facebook Post, Assembly, Strike, Kerala

നിയമസഭ കവാടത്തില്‍ അനിശ്ചിത കാല സത്യാഗ്രഹം നടത്തുകയാണ് പ്രതിപക്ഷ എംഎല്‍എമാര്‍. 'ജയിലില്‍ നിന്നിറങ്ങി നേരെ സത്യാഗ്രഹ സമര വേദിയില്‍. ജനവിരുദ്ധ ഭരണകൂടങ്ങളുടെ നെറികേടുകള്‍ക്കെതിരെ പോരാട്ടം നിലയ്ക്കുന്നില്ല... PK Firos 👍🏻’. എന്ന അടിക്കുറിപ്പോടെ ശാഫി പറമ്പില്‍ എംഎല്‍എ ഫിറോസിനൊപ്പമുള്ള ഫോടോ തന്റെ ഫേസ്ബുകില്‍ പങ്കുവെച്ചു.

പൊലീസ് മര്‍ദനവും കള്ളക്കേസും ജയിലും കണ്ടാല്‍ ഇല്ലാതാകുന്നതാണോ യൂത് ലീഗിന്റെ പ്രതിഷേധങ്ങളെന്ന കാര്യം വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാവുന്നതാണെന്നും പികെ ഫിറോസ് പറഞ്ഞു. 'സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഞങ്ങളെ ജയിലിലടച്ചത് എന്നതില്‍ അഭിമാനം മാത്രമേയുള്ളൂ. ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഇനി വിശ്രമമില്ലാത്ത നാളുകളാണ്. കൂടെയുണ്ടാകണം...' എന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.

ഫിറോസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:

ജാമ്യം നേടി ഇന്ന് പുറത്തിറങ്ങി.. ഒരാഴ്ച മുമ്പ് എന്റെ സഹപ്രവര്‍ത്തകരായ 28 പേര്‍ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. സാധാരണക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉന്നയിച്ചതിന്റെ പേരിലാണ് പൊലീസ് അറസ്റ്റ് ചെയ്ത്. ഇല്ലാത്ത കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ഞങ്ങളെ ജയിലിലടച്ചത് എന്നതില്‍ അഭിമാനം മാത്രമേയുള്ളൂ. പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും നാണം അല്‍പം പോലും തോന്നാതെ ഇന്ധനത്തിന് സെസും വെള്ളത്തിനും വൈദ്യുതിക്കുമൊക്കെ വിലകൂട്ടിയുമുള്ള ബജറ്റ് ഇടത് സര്‍കാര്‍ ഇതിനിടെ അവതരിപ്പിച്ചതായും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.

പൊലീസ് മര്‍ദനവും കള്ളക്കേസും ജയിലും കണ്ടാല്‍ ഇല്ലാതാവുന്നതാണോ യൂത് ലീഗിന്റെ പ്രതിഷേധങ്ങളെന്ന കാര്യം വരും ദിവസങ്ങളില്‍ കാത്തിരുന്നു കാണാവുന്നതാണ്. സെക്രടറിയേറ്റിലേക്ക് നടത്തിയ സേവ് കേരള മാര്‍ചില്‍ പങ്കെടുത്തവര്‍, തുടര്‍ സമരങ്ങള്‍കൊണ്ട് കൂടെ നിന്നവര്‍ എല്ലാവരോടും നന്ദി പറഞ്ഞവസാനിപ്പിക്കുന്നില്ല.

പ്രിയ സഹപ്രവര്‍ത്തകരെ, ബജറ്റിലെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുന്നത് വരെ ഇനി വിശ്രമമില്ലാത്ത നാളുകളാണ്. കൂടെയുണ്ടാകണം... ജയിലില്‍ നിന്നിറങ്ങിയതിന് ശേഷം എംഎല്‍എമാരായ പ്രിയ സുഹൃത്തുകള്‍ ശാഫി പറമ്പില്‍, നജീബ് കാന്തപുരം, മാത്യു കുഴല്‍ നാടന്‍, സിആര്‍ മഹേഷ് എന്നിവര്‍ നിയമസഭാ കവാടത്തിന് മുന്നില്‍ നടത്തുന്ന സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.


Keywords: MLA Shafi Parambil shared a photo with PK Firos, Thiruvananthapuram, News, Politics, Facebook Post, Assembly, Strike, Kerala.

Post a Comment