മുനീറിന്റെ വാക്കുകള്‍:
'പുരുഷന്‍ എങ്ങനെ പ്രസവിക്കും? ഒരു സ്ത്രീ പുരുഷനാകാന്‍ ശ്രമിച്ച് അവിടെ എത്താത്ത അവസ്ഥയില്‍ അവരുടെ ഗര്‍ഭപാത്രം അവിടെ തന്നെ നില്‍ക്കുന്നു. പുറംതോടില്‍ പുരുഷന്‍ ആയെന്ന് പ്രഖ്യാപിക്കുമ്പോഴും അവര്‍ ജന്മംകൊണ്ട് സ്ത്രീ ആയിരുന്നു. ട്രാന്‍സ്മാനാണ് പ്രസവിച്ചത് എന്ന രീതിയിലാണ് മാധ്യമങ്ങള്‍ എഴുതുന്നത്.
അണ്ഡവും ബീജവും സങ്കലനം ഉണ്ടാകുമ്പോള്‍ മാത്രമാണ് കുഞ്ഞ് ജനിക്കുന്നത്. അല്ലാതെ കുഞ്ഞ് ജനിക്കുന്നു എന്ന് പറഞ്ഞത് ലോകത്തെ വലിയ അത്ഭുതമാണ്. അത്തരം അത്ഭുതങ്ങള്‍ ഇനി സ്വാഭാവികമായി സംഭവിച്ചുകൊണ്ടിരിക്കും എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അവര്‍ മൂഢരുടെ സ്വര്‍ഗത്തിലാണ്.
ദിവസങ്ങള്‍ക്ക് മുമ്പാണ് ട്രാന്‍സ്‌മെന്‍ സഹദിനും സിയ പവലിനും കുഞ്ഞ് പിറന്നത്. കുഞ്ഞിന്റെ ജെന്‍ഡര്‍ പുറത്തുവിട്ടിരുന്നില്ല. കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. സിസേറിയനായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സഹദ് കുഞ്ഞിന് ജന്മം നല്‍കിയതോടെ ഇന്‍ഡ്യയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹത്തിലെ ആദ്യ മാതാപിതാക്കളായി ഇവര്‍. ട്രാന്‍സ്‌മെന്‍ ആകുന്നതിന്റെ ഭാഗമായി കോഴിക്കോട്ടെത്തിയ സഹദ് അഷിതയെന്ന ട്രാന്‍സ് വ്യക്തിയുടെ മകനാവുകയായിരുന്നു.
നിലവില്‍ കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ അകൗണ്ടന്റാണ്. മലപ്പുറം സ്വദേശിയായ സിയ വീടുവിട്ട് കോഴിക്കോട്ടെ ട്രാന്‍സ് കമ്യൂണിറ്റി ഷെല്‍ടര്‍ ഹോമില്‍ അഭയം തേടുകയും ദീപാറാണിയെന്ന ട്രാന്‍സ് വ്യക്തിയുടെ മകളാവുകയും ചെയ്തു. ഇരുവരുടെയും പരിചയം പ്രണയത്തിലേക്കും ഒരുമിച്ചുള്ള ജീവിതത്തിലേക്കും എത്തുകയായിരുന്നു.
Keywords: MK Muneer speech against transmen pregnancy, Kozhikode, News, Politics, Controversy, Kerala, Muslim-League.