Assembly | പ്രധാന സാക്ഷിയുടെ കൊലപാതകം: നിയമസഭയില്‍ രൂക്ഷമായ വാഗ്വാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഖിലേഷ് യാദവും

 


ലക്‌നൗ: (www.kvartha.com) ഉത്തര്‍പ്രദേശ് നിയമസഭയില്‍ രൂക്ഷമായ വാഗ്വാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവും. പ്രയാഗ്രാജില്‍ എംഎല്‍എയെ കൊലപ്പെടുത്തിയെന്ന കേസിലെ പ്രധാനസാക്ഷിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെടിവച്ചു കൊന്നതുമായി ബന്ധപ്പെട്ട ചര്‍ചയ്ക്കിടെയാണ് ഇരുവരും തമ്മിലുള്ള വാഗ്വാദം നടന്നത്.

ബിഎസ്പി എംഎല്‍എ രാജു പാലിനെ 2005ല്‍ വെടിവച്ചു കൊന്ന കേസിലെ പ്രധാനസാക്ഷിയായ ഉമേഷ് പാലിനെയാണ് അജ്ഞാതന്‍ നടുറോഡില്‍ വെടിവച്ചു കൊന്നത്. കേസിലെ പ്രധാനപ്രതി മുന്‍ ലോക്സഭാംഗവും ഇപ്പോള്‍ ഗുജറാതില്‍ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന അധോലോകത്തലവന്‍ അതിഫ് അഹ് മദാണ് .

Assembly | പ്രധാന സാക്ഷിയുടെ കൊലപാതകം: നിയമസഭയില്‍ രൂക്ഷമായ വാഗ്വാദവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അഖിലേഷ് യാദവും

അതിഫ് അഹ് മദ് സമാജ്വാദി പാര്‍ടി വളര്‍ത്തിയെടുത്ത മാഫിയയുടെ ഭാഗമാണെന്നാണ് യോഗി ആദിത്യനാഥിന്റെ ആരോപണം. ഞങ്ങള്‍ അതിന്റെ നട്ടെല്ല് തകര്‍ക്കാന്‍ മാത്രമാണ് പ്രവര്‍ത്തിച്ചതെന്നുള്ള കാര്യം ശരിയല്ലേ എന്നും സമാജ്വാദി പാര്‍ടി നേതാവായ അഖിലേഷിനെ വിരല്‍ചൂണ്ടി യോഗി ആദിത്യനാഥ് ചോദിച്ചു.

'സ്പീകര്‍ സര്‍, അയാള്‍ എല്ലാ പ്രൊഫഷനല്‍ ക്രിമിനലുകളുടെയും മാഫിയകളുടെയും ഗോഡ്ഫാദറാണ്. ഞാന്‍ ഇന്ന് ഈ സഭയില്‍ പറയുന്നു, ഈ മാഫിയയെ ഞങ്ങള്‍ നിലംപരിശാക്കും' എന്നുപറഞ്ഞ് യോഗി ആദിത്യനാഥ് പൊട്ടിത്തെറിച്ചു.

സഭ ബഹളത്തില്‍ മുങ്ങിയപ്പോള്‍, 'ക്രിമിനലുകള്‍ നിങ്ങളുടേതാണ്' എന്നു പറഞ്ഞ് അഖിലേഷ് യാദവ് തിരിച്ചടിച്ചു. 'രാമരാജ്യ'ത്തില്‍ സംസ്ഥാനത്തെ പൊലീസ് സമ്പൂര്‍ണ പരാജയമാണെന്നും അഖിലേഷ് ആവര്‍ത്തിച്ചു. 'പട്ടാപ്പകല്‍ വെടിവയ്പ് നടക്കുന്നു, ബോംബുകള്‍ എറിയുന്നു, ഒരു സാക്ഷി കൊല്ലപ്പെടുന്നു. പൊലീസ് എന്താണ് ചെയ്യുന്നത്? സര്‍കാര്‍ എന്താണ് ചെയ്യുന്നത്? ഇരട്ട എന്‍ജിനുകള്‍ എവിടെ? ഇതെന്താ സിനിമാ ഷൂടിങ്ങാണോ' എന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

ഇതിനിടെ, അന്തരിച്ച സമാജ്വാദി പാര്‍ടി നേതാവും അഖിലേഷിന്റെ പിതാവുമായ മുലായം സിങ്ങ് യാദവിനെയും യോഗി ആദിത്യനാഥ് ചര്‍ചയിലേക്ക് വലിച്ചിഴച്ചു. 'നിങ്ങള്‍ ലജ്ജിക്കണം, നിങ്ങളുടെ പിതാവിനെപ്പോലും ബഹുമാനിക്കാന്‍ നിങ്ങള്‍ക്ക് അറിയില്ലെന്ന്' മുലായവും അഖിലേഷും തമ്മിലുണ്ടായിരുന്ന ഭിന്നതയെ സൂചിപ്പിച്ച് യോഗി കുറ്റപ്പെടുത്തി. എന്നാല്‍ ബിഎസ്പിയുമായി ബിജെപി അടുക്കുന്നതിന്റെ സൂചനയാണ് കൊലപാതക കേസിലെ സാക്ഷിയെ കൊലപ്പെടുത്തിയതിലൂടെ പുറത്തുവരുന്നതെന്നായിരുന്നു അഖിലേഷിന്റെ വാദം.

Keywords: ‘Mitti mein mila denge’: Yogi Adityanath, Akhilesh Yadav lock horns over killing of BSP MLA murder witness, News, Politics, Assembly, Yogi Adityanath, Akhilesh Yadav, Murder case, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia