Rescued | ഇത് അത്ഭുത രക്ഷപ്പെടല്‍: ഭൂകമ്പം നടന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം 2 മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ജീവനോടെ പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തകര്‍

 


ഹതായ്: (www.kvartha.com) ലോകജനതയെ ഞെട്ടിച്ച തുര്‍ക്കി -സിറിയ ഭൂകമ്പത്തില്‍ 28,000 പേരുടെ ജീവനാണ് പൊലിഞ്ഞത്. 6000ഓളം കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുകയും ചെയ്തു. മിക്കവരുടേയും മരണം തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയാണ്. 

ദുരന്തം നടന്ന് അഞ്ചുദിവസങ്ങള്‍ക്ക് ശേഷവും രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ആരെങ്കിലും ഒരാളെങ്കിലും ജീവനോടെ കിട്ടണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മരിച്ചു കിടക്കുന്നവരെയും രക്ഷാ പ്രവര്‍ത്തകര്‍ പുറത്തെടുത്തു.
         
Rescued | ഇത് അത്ഭുത രക്ഷപ്പെടല്‍: ഭൂകമ്പം നടന്ന് 5 ദിവസങ്ങള്‍ക്ക് ശേഷം 2 മാസം പ്രായമുള്ള കുഞ്ഞിനെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും ജീവനോടെ പുറത്തെടുത്ത് രക്ഷാപ്രവര്‍ത്തകര്‍

ദുരന്തം നടന്ന് ദിവസങ്ങള്‍ക്ക് ശേഷവും അത്ഭുതപ്പെടുത്തുന്ന നിരവധി രക്ഷപ്പെടലുകളും നടന്നിട്ടുണ്ട്. കുഞ്ഞുങ്ങളെയാണ് ഇത്തരത്തില്‍ കൂടുതലായി രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു. നിരവധി കുഞ്ഞുങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഗുരുതര പരുക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പ്രസവിച്ച യുവതി പൊക്കിള്‍കൊടിപോലും വേര്‍പെടാതെ മരിച്ചുപോവുകയും കുഞ്ഞ് രക്ഷപ്പെടുകയും ചെയ്തത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും അത്ഭുതമായിരുന്നു.

അത്തരത്തില്‍ മറ്റൊരു അത്ഭുത രക്ഷപ്പെടലാണ് ഇപ്പോള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് ഭൂകമ്പത്തിന് ശേഷം 128 മണിക്കൂറുകള്‍ കഴിഞ്ഞ് രക്ഷപ്പെടുത്തിയിരിക്കുന്നത്. ഒരിറ്റു വെള്ളംപോലുമില്ലാതെ മരം കോച്ചുന്ന തണുപ്പില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ എങ്ങനെയാണ് ഈ കുഞ്ഞ് അഞ്ചു ദിവസത്തിലേറെ പിടിച്ചു നിന്നതെന്നാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്.

രക്ഷാപ്രവര്‍ത്തകര്‍ കുഞ്ഞിനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഈ കുഞ്ഞിനെപ്പോലെ, രണ്ടു വയസുള്ള പെണ്‍കുട്ടി, ആറ് മാസം ഗര്‍ഭിണിയായ യുവതി, 70 കാരി എന്നിവരെയും അഞ്ചുദിവസങ്ങള്‍ക്ക് ശേഷം രക്ഷാ പ്രവര്‍ത്തകര്‍ ജീവനോടെ കണ്ടെത്തിയിട്ടുണ്ടെന്ന് തുര്‍കി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു.

Keywords: Miraculous Rescue In Turkey, Baby Found Alive In Rubble After 128 Hours, Turkey, News, Baby, Earth Quake, Building Collapse, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia