Follow KVARTHA on Google news Follow Us!
ad

V Sivankutty | 'ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ...'; പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന നിര്‍ദേശത്തിനെതിരെ പരിഹാസവുമായി മന്ത്രി വി ശിവന്‍കുട്ടി, സമൂഹ മാധ്യമങ്ങളില്‍ ചര്‍ച കൊഴുക്കുന്നു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kottayam,News,Facebook Post,Minister,Social Media,Humor,Kerala,
കോട്ടയം: (www.kvartha.com) പ്രണയ ദിനമായ ഫെബ്രുവരി 14 പശു ആലിംഗന ദിനമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ നിര്‍ദേശം വലിയ ചര്‍ചയ്ക്ക് വഴിവച്ചിരിക്കയാണ്. സമൂഹമാധ്യമങ്ങളില്‍ പ്രണയദിനവും പശുക്കളും ആണ് ഇപ്പോള്‍ ട്രെന്‍ഡിങ്.

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും കേന്ദ്ര നിര്‍ദേശത്തെ പരിഹസിച്ച് രംഗത്തെത്തി. നാടോടിക്കാറ്റ് എന്ന സിനിമയിലെ രംഗം പങ്കുവച്ചുകൊണ്ടാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്. 'ഇച്ചിരി തവിട്.. ഇച്ചിരി തേങ്ങാപിണ്ണാക്ക്... ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങുന്നത് പോലെ...' എന്നാണ് മന്ത്രി കുറിച്ചിരിക്കുന്നത്.

Minister V Sivankutty trolls cow hug day, Kottayam, News, Facebook Post, Minister, Social Media, Humor, Kerala.

മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ് 'പശു ആലിംഗന ദിന'ത്തിന്റെ ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. ഇന്‍ഡ്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്‍ഡ്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവിലുണ്ട്.

 

Keywords: Minister V Sivankutty trolls cow hug day, Kottayam, News, Facebook Post, Minister, Social Media, Humor, Kerala.

Post a Comment