Follow KVARTHA on Google news Follow Us!
ad

Budget | പൊതു വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റെന്ന് മന്ത്രി വി ശിവന്‍കുട്ടി; നീക്കിവച്ചത് 1773.09 കോടി രൂപ

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Education,Minister,Kerala-Budget,Budget,Kerala,
തിരുവനന്തപുരം: (www.kvartha.com) പൊതു വിദ്യാഭ്യാസ മേഖലക്ക് പ്രാധാന്യം നല്‍കുന്ന ബജറ്റ് ആണ് മന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ മേഖലക്ക് സംസ്ഥാന പദ്ധതി വിഹിതമായി 1773.09 കോടി രൂപ നീക്കി വെച്ചതായും മന്ത്രി പറഞ്ഞു. ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കുന്നതിനുള്ള സംസ്ഥാന വിഹിതത്തിലും വര്‍ധനവ് വരുത്താന്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Minister V Sivankutty Supports Kerala Budget, Thiruvananthapuram, News, Education, Minister, Kerala-Budget, Budget, Kerala

കഴിഞ്ഞതവണ 342.64 കോടിയാണ് നീക്കിവെച്ചത്. ഇത്തവണ അത് 344.64 കോടി രൂപയാണ്. സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ആകെ വിഹിതം 85 കോടി രൂപയില്‍ നിന്ന് 95 കോടി രൂപയായി വര്‍ധിപ്പിച്ചു. സര്‍കാര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 65 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞതവണ ഇത് 25 കോടി രൂപയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഓടിസം പാര്‍കിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള നീക്കിയിരിപ്പ് ഭിന്നശേഷി കുട്ടികള്‍ക്ക് കൈത്താങ്ങ് ആവുന്നതാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഓടിസം പാര്‍കിനായി 40 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയുടെ വിവിധ ഘടകങ്ങളുടെ നടത്തിപ്പിലേക്ക് സംസ്ഥാന വിഹിതമായി 65 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്.

ഏകദേശം 50,000 രൂപയാണ് ഒരു വര്‍ഷം സ്‌കൂള്‍ വിദ്യാര്‍ഥിക്ക് വേണ്ടി സര്‍കാര്‍ ചിലവിടുന്നത്. മൊത്തത്തില്‍ സാധാരണക്കാരന്റെ മക്കള്‍ പഠിക്കുന്ന പൊതുവിദ്യാഭ്യാസ ധാരക്ക് വലിയ പ്രാധാന്യമാണ് സര്‍കാര്‍ നല്‍കിയിരിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

Keywords: Minister V Sivankutty Supports Kerala Budget, Thiruvananthapuram, News, Education, Minister, Kerala-Budget, Budget, Kerala.

Post a Comment