Follow KVARTHA on Google news Follow Us!
ad

V Muraleedharan | എം ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നത്; കേസ് ഒത്തുതീര്‍പ്പാക്കിയില്ലേ എന്ന് പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണിത്, ഒന്നും അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പ് നല്‍കി കേന്ദ്രമന്ത്രി വി മുരളീധരന്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Chief Minister,Pinarayi-Vijayan,Criticism,Arrest,V.Muraleedaran,Kerala,
തിരുവനന്തപുരം: (www.kvartha.com) ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രൈവറ്റ് സെക്രടറി എം ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്ര ഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്ര മോദി സര്‍കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും മന്ത്രി പറഞ്ഞു. കേസ് ഒത്തുതീര്‍പ്പാക്കിയില്ലേ എന്ന് പരിഹസിച്ചവര്‍ക്കുള്ള ഉത്തരമാണ് ഈ നടപടിയെന്ന് പറഞ്ഞ അദ്ദേഹം, ഒന്നും അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പും നല്‍കി.

ഫേസ്ബുകിന്റെ പൂര്‍ണരൂപം:

ലൈഫ് മിഷന്‍ കേസിലെ ഇഡി നടപടി കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ് .....
അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവര്‍ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി.....

'കേസ് എവിടെപ്പോയി, ഇടനിലക്കാര്‍ ധാരണയാക്കിയില്ലേ' എന്ന് ചോദിച്ചവര്‍ക്ക് ഇപ്പോള്‍ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!

എം ശിവശങ്കറിന്റെ അറസ്റ്റ് ചിലകാര്യങ്ങള്‍ കൂടി വ്യക്തമാക്കുന്നു.....
ഒന്നുകില്‍ തന്റെ വിശ്വസ്ഥന്റെ നേതൃത്വത്തില്‍ നടന്ന ഈ കോഴ ഇടപാടില്‍ പിണറായി വിജയനും പങ്കുണ്ട്...

അല്ലെങ്കില്‍ തന്റെ സര്‍ക്കാരിന് കീഴില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പര വിഡ്ഢിയും കഴിവുകെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയന്‍.....!

എന്തിനാണ് കേസ് വന്നയുടന്‍ വിജിലന്‍സിനെ ഉപയോഗിച്ച് ഫയല്‍ പിടിച്ചെടുത്തത് ?

Minister V Muraleedharan Against CM Pinarayi Vijayan, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Criticism, Arrest, V.Muraleedaran, Kerala

ആ ഫയലുകള്‍ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത് ?
ഉത്തരങ്ങള്‍ വരട്ടെ, വന്‍ സ്രാവുകള്‍ക്ക് വലയൊരുങ്ങട്ടെ......

സത്യമേവ ജയതേ !

 

Keywords: Minister V Muraleedharan Against CM Pinarayi Vijayan, Thiruvananthapuram, News, Politics, Chief Minister, Pinarayi-Vijayan, Criticism, Arrest, V.Muraleedaran, Kerala.

Post a Comment