തിരുവനന്തപുരം: (www.kvartha.com) മന്ത്രി സജി ചെറിയാന് ഔദ്യോഗിക വസതി അനുവദിച്ച് സര്‍കാര്‍. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് സജി ചെറിയാന് വസതി അനുവദിക്കുന്നത്. തിരുവനന്തപുരം തൈക്കാട് വിലേജിലുള്ള ഈശ്വര വിലാസം റെസിഡന്‍സ് അസോസിയേഷനിലെ 392-ാം നമ്പര്‍ ആഡംബര വസതിയാണ് സജി ചെറിയാന്റെ താമസത്തിനായി സര്‍കാര്‍ വാടകക്ക് എടുത്തത്. 85,000 രൂപയാണ് വീടിന്റെ പ്രതിമാസ വാടക.
ഔട് ഹൗസ് ഉള്‍പ്പെടെ വിശാലമായ സൗകര്യമുള്ള വസതിയാണിത്. ഒരു വര്‍ഷം വാടകയിനത്തില്‍ മാത്രം 10.20 ലക്ഷം ആകും. വൈദ്യുതി ചാര്‍ജ്, വാടര്‍ ചാര്‍ജ് എന്നിവ ഇതിന് പുറമേയാണ്. വാടക വീടിന്റെ മോടി പിടിപ്പിക്കല്‍ ടൂറിസം വകുപ്പ് ഉടന്‍ നടത്തും. ഇതിനും ലക്ഷങ്ങള്‍ വേണ്ടി വരുമെന്നാണ് റിപോര്‍ട്.
ഔദ്യോഗിക വസതിയായി സര്‍കാര്‍ മന്ദിരങ്ങള്‍ ഒഴിവില്ലാത്തത് കൊണ്ടാണ് വാടകക്ക് വീട് എടുത്തതെന്നാണ് സര്‍കാര്‍ നല്‍കുന്ന വിശദികരണം. ചീഫ് വിപിന് ഔദ്യോഗിക വസതിയായി നല്‍കിയതും വാടക വീടാണ്. 45,000 രൂപയായിരുന്നു അതിന്റെ പ്രതിമാസ വാടക. കവടിയാറിലാണ് ചീഫ് വിപ് താമസിക്കുന്നത്.
Keywords: Minister Saji Cherian given a luxury residence; 85,000 per month rent, Thiruvananthapuram, News, Politics, House, Minister, Kerala.