Follow KVARTHA on Google news Follow Us!
ad

Black Shirt | കറുപ്പിന് വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട് ധരിച്ചെത്തി മന്ത്രി മുഹമ്മദ് റിയാസ്

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kozhikode,News,Controversy,Politics,Inauguration,Chief Minister,Pinarayi-Vijayan,Kerala,
കോഴിക്കോട്: (www.kvartha.com) കറുപ്പിന് വിലക്കേര്‍പ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ കറുത്ത ഷര്‍ട് ധരിച്ചെത്തി മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ വിദ്യാര്‍ഥികളോട് കറുത്ത വസ്ത്രവും മാസ്‌കും ഉപയോഗിക്കരുതെന്ന് പ്രിന്‍സിപല്‍ നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപോര്‍ട് നല്‍കിയിരുന്നു. സംഭവം വിവാദമാകുകയും ചെയ്തു. മുകളില്‍ നിന്നുള്ള നിര്‍ദേശമാണെന്നാണ് അധികൃതര്‍ ഇതിന് നല്‍കിയ വിശദീകരണം.

Minister Riyas wears black shirt in CM's programme where students restricted to do so, Kozhikode, News, Controversy, Politics, Inauguration, Chief Minister, Pinarayi-Vijayan, Kerala

ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ എത്തിയത്. പരിപാടി നടക്കുന്ന വേദിയിലും പുറത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. കറുത്ത വസ്ത്രമോ മാസ്‌കോ ധരിക്കുന്നതില്‍നിന്നു വിദ്യാര്‍ഥികളെ വിലക്കുകയും ചെയ്തിരുന്നു.

ഐഡി കാര്‍ഡോ പരിപാടിയുടെ ടാഗോ ഇല്ലാത്തവര്‍ക്ക് പ്രവേശനവും നിഷേധിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്കൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി റിയാസ് കറുത്ത ഷര്‍ട് ധരിച്ചെത്തിയത്.

Keywords: Minister Riyas wears black shirt in CM's programme where students restricted to do so, Kozhikode, News, Controversy, Politics, Inauguration, Chief Minister, Pinarayi-Vijayan, Kerala.

Post a Comment