Follow KVARTHA on Google news Follow Us!
ad

Minister | ഇസ്രാഈലില്‍ കൃഷി പഠിക്കാന്‍ പോയ ബിജു കുര്യന്‍ ബോധപൂര്‍വം മുങ്ങിയതെന്ന് കൃഷിമന്ത്രി പി പ്രസാദ്; ചെയ്തത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Alappuzha,News,Missing,Criticism,Minister,Farmers,Kerala,
ആലപ്പുഴ: (www.kvartha.com) ഇസ്രാഈലില്‍ കൃഷി പഠിക്കാന്‍ പോയ ബിജു കുര്യന്‍ ബോധപൂര്‍വം മുങ്ങിയതെന്ന് കൃഷിമന്ത്രി പി പ്രസാദ്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ചെയ്തതെന്നും സര്‍കാരിനെ പ്രതിസന്ധിയിലാക്കിയെന്നും മന്ത്രി കുറ്റപ്പെടുത്തി. ബിജുവിന്റെ കുടുംബാംഗങ്ങള്‍ എന്നെ വിളിച്ച് ക്ഷമ ചോദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Minister P Prasad reaction about Kerala farmer Biju Kurian missing in Israel, Alappuzha, News, Missing, Criticism, Minister, Farmers, Kerala

സഹോദരനുമായി ഫോണില്‍ സംസാരിച്ചു. സംഘം തിരിച്ചെത്തിയശേഷം നിയമനടപടിയെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. നല്ല ഉദ്ദേശ്യത്തോടെയാണ് കര്‍ഷക സംഘത്തെ ഇസ്രാഈലിലേക്ക് അയച്ചത്. വിശദമായ പരിശോധനയ്ക്കു ശേഷമാണ് കര്‍ഷകരെ തിരഞ്ഞെടുത്തതെന്നും മന്ത്രി പറഞ്ഞു.

'ഞായറാഴ്ച രാവിലെയെങ്കിലും ബിജു സംഘത്തോടൊപ്പം ചേരുമെന്നു പ്രതീക്ഷിച്ചിരുന്നു. രണ്ടു പെണ്‍കുട്ടികളുടെ അച്ഛനാണ് ബിജു. വളരെ ആസൂത്രിതമായാണ് മുങ്ങിയത്. എന്തെങ്കിലും അപകടം ഉണ്ടായതായി അറിവില്ല. ഇസ്രാഈലിലും എംബസിയിലും ഇതുസംബന്ധിച്ച് പരാതി നല്‍കി' എന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

ഇതിനിടെ, കര്‍ഷക സംഘത്തിനൊപ്പം ഇസ്രാഈലില്‍ പോയി കാണാതായ ബിജു കുടുംബത്തെ ബന്ധപ്പെട്ടു. സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വാട്‌സ് ആപ് മെസേജിലൂടെ അറിയിക്കുകയായിരുന്നു.

സംസ്ഥാന കൃഷി വകുപ്പ് ഇസ്രാഈലില്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ച ശേഷം കാണാതായ ബിജു കുര്യന്‍ കണ്ണൂര്‍ ഇരിട്ടി സ്വദേശിയാണ്. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് അദ്ദേഹം വാട്‌സ് ആപിലൂടെ ഭാര്യയ്ക്കു സന്ദേശം അയച്ചത്. ഇതിനു പിന്നാലെ, ബിജുവിനെ ഫോണില്‍ കിട്ടാതായെന്നു സഹോദരന്‍ ബെന്നി പറഞ്ഞു. എന്തു കൊണ്ടാണു നാട്ടിലേക്ക് വരുന്നില്ലെന്ന് പറയുന്നത് എന്ന് കുടുംബത്തിനും അറിയില്ല.

Keywords: Minister P Prasad reaction about Kerala farmer Biju Kurian missing in Israel, Alappuzha, News, Missing, Criticism, Minister, Farmers, Kerala.

Post a Comment