Follow KVARTHA on Google news Follow Us!
ad

Wild Elephant | കാട്ടാന ശല്യം രൂക്ഷം; ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ നിയമവിരുദ്ധമായിട്ടാണെങ്കിലും നാടിറങ്ങുന്ന ആനകളെ വെടിവെച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട്

Migrating wild elephants will be shot: Idukki DCC President#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
 

ഇടുക്കി: (www.kvartha.com) ഇനിയും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ നാടിറങ്ങുന്ന കാട്ടാനകളെ തങ്ങള്‍ വെടിവെച്ചു കൊല്ലുമെന്ന് ഇടുക്കി ഡിസിസി പ്രസിഡണ്ട് സി പി മാത്യു പൂപ്പാറയില്‍ പറഞ്ഞു. കാട്ടാനകളുടെ ഉപദ്രവം തുടര്‍ന്നാല്‍ നിയമവിരുദ്ധമായിട്ടാണെങ്കിലും ആനകളെ വെടിവയ്ക്കുമെന്നും ഇതിനായി തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും ഉള്ള ആനയുടെ തിരുനെറ്റിക്ക് വെടിവയ്ക്കുന്ന തന്റെ സുഹൃത്തുക്കളെ കൊണ്ടുവരുമെന്നും സിപി മാത്യു പറഞ്ഞു. 

പിടി സെവനെ പിടികൂടിയിട്ടും ധോണിക്കാരുടെ ആനപ്പേടിക്കാലത്തിന് അറുതിയാകുന്നില്ല. മേഖലയില്‍ പലഭാഗത്തായി രണ്ടും മൂന്നും ആനക്കൂട്ടങ്ങളാണ് നാട്ടിലെത്തുന്നത്. പിടി സെവനെ കൂട്ടിലടച്ചിട്ടും ധോണിയില്‍ കാട്ടാനകളുടെ വിലസല്‍ കുറയുന്നില്ല. പിടിസെവന്‍ ഒറ്റയ്ക്കാണ് ഇടവേളകളില്ലാതെ വന്നതെങ്കില്‍, ഇപ്പോള്‍ ആനകള്‍ കൂട്ടമായി ജനവാസമേഖലയിലെത്തുകയാണ്.

ധോണി, മുണ്ടൂര്‍, അരിമണി, ചെറാട് മേഖലകളിലൊക്കെ വെവ്വേറെ കാട്ടാനക്കൂട്ടമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. പതിവില്ലാത്ത വിധം വീട്ടരികില്‍ കെട്ടയിട്ട പശുവിനെ വരെ ആന കുത്തിക്കൊന്നതിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. തുരത്തിയിട്ടും അതേ സ്ഥലത്ത് ആന തിരികെ എത്തുകയായിരുന്നു. ആനപ്പേടിയില്ലാതെ ഉറങ്ങാന്‍ ഒരു പോംവഴിയാണ് നാട്ടുകാര്‍ക്ക് ആവശ്യം.

ഇതിനിടെ ഇടുക്കിയിലെ അക്രമണകാരികളായ കാട്ടാനകളെ മാറ്റുന്നതിന് മുന്നോടിയായുള്ള ആദ്യഘട്ട വിവര ശേഖരണം തുടങ്ങും. തിങ്കളാഴ്ച മൂന്നാര്‍ ഡി എഫ് ഒ ഓഫീസില്‍ യോഗം ചേര്‍ന്ന് തുടര്‍ പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കും. ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാന്‍ വയനാട് ആര്‍ ആര്‍ ടി റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. 

News,Kerala,State,Idukki,Wild Elephants,Elephant,Elephant attack,Top-Headlines,Latest-News,Trending,Kills,Shot,DCC, Migrating wild elephants will be shot: Idukki DCC President


കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്പനെയായിരിക്കും കൂടുതല്‍ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും.

ഇതിനായി ഇപ്പോള്‍ ആനകളെ നിരീക്ഷിക്കുന്ന വാചര്‍മാരുമായി സംഘം കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വയ്‌ക്കേണ്ട സ്ഥലം, കുങ്കിയാനകള്‍, വാഹനങ്ങള്‍ എന്നിവ എത്തിക്കേണ്ടയിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

വനം വകുപ്പ് വാചര്‍ അടക്കം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനാല്‍ കുറ്റമറ്റ രീതിയിലുള്ള സുരക്ഷാ ക്രമീകരണങ്ങള്‍
ക്രമീകരണങ്ങള്‍ ഏര്‍പെടുത്തും. പഠനം സംഘം നല്‍കുന്ന റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ഈ മാസം 10 ന് വനംവകുപ്പ് ഉന്നത തല യോഗം നടക്കും. അതിന് ശേഷമായിരിക്കും ഡോ. അരുണ്‍ സഖറിയ അടക്കമുള്ളവര്‍ എത്തുക. മയക്കുവെടി വയ്ക്കുമ്പോള്‍ ഇടുക്കിയുടെ ഭൂമി ശാസ്ത്രപരമായ പ്രത്യകതകളും ആനയിറങ്കള്‍ ഡാമുമാണ് വലിയ വെല്ലുവിളിയാകുക. കാലാവസ്ഥ പ്രതികൂലമായാല്‍ നടപടികള്‍ക്ക് കാലതാമസമുണ്ടായേക്കും.

Keywords: News,Kerala,State,Idukki,Wild Elephants,Elephant,Elephant attack,Top-Headlines,Latest-News,Trending,Kills,Shot,DCC, Migrating wild elephants will be shot: Idukki DCC President

Post a Comment