കോഴിക്കോട്: (www.kvartha.com) നിര്‍ത്തിയിട്ട ബസില്‍ വച്ച് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാല്‍ത്സംഗത്തിന് ഇരയാക്കിയെന്ന കേസിലെ പ്രധാന പ്രതി അറസ്റ്റിലായതായി പൊലീസ്.
വാരാണസിയിലെ ഒരാശ്രമത്തില്‍ ഒളിവില്‍ കഴിഞ്ഞ് വരുകയായിരുന്ന ഇന്ത്യേഷ് കുമാര്‍ എന്നയാളാണ് നാട്ടിലേക്കുള്ള യാത്രക്കിടെ സേലത്തുവച്ച് പിടിയിലായതെന്നാണ് വിവരം. ഈ കേസില്‍ രണ്ടു പ്രതികള്‍ നേരത്തെ പിടിയിലായിരുന്നു.
കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 2021 ജൂലൈ നാലിനാണ് സംഭവം നടന്നത്. വീട്ടില്‍നിന്നു പിണങ്ങി ഇറങ്ങിയ മാനസിക വെല്ലുവിളി നേരിട്ട യുവതിയെ യുവാക്കള്‍ ബൈകില്‍ കയറ്റി നിര്‍ത്തിയിട്ട ബസിലെത്തിച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം രാത്രി ബൈകില്‍ കുന്നമംഗലത്തെത്തിച്ച് യുവതിയെ ഇറക്കിവിട്ടു.
സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുന്നമംഗലം സ്വദേശികളായ ഗോപീഷ്, മുഹമ്മദ് ശമീര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇന്ത്യേഷ് കുമാര്‍ ഒളിവില്‍ പോയി. തിരുവണ്ണാമലൈ, പഴനി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെട്ട് വാരാണസിയില്‍ സന്യാസിമാര്‍ക്കൊപ്പം കഴിയുകയായിരുന്നു.
പൊലീസ് അന്വേഷണം അവസാനിപ്പിച്ചെന്ന് കരുതിയ പ്രതി അവിടെനിന്ന് നാട്ടിലേക്ക് വരുന്നതിനിടെ സേലത്തുവച്ചാണ് പിടിയിലാണ്. എസിപി കെ സുദര്‍ശനും സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. 2003ലെ കാരന്തൂര്‍ ഇരട്ടക്കൊലപാതക കേസിലും പ്രതി ജയില്‍ ശിക്ഷ അനുവഭിച്ചിട്ടുണ്ട്.
Keywords: News,Kerala,State,Kozhikode,Local-News,Accused,Arrest,Arrested, Police,Crime,Molestation, Mentally challenged woman molested case: Main accused arrested