Follow KVARTHA on Google news Follow Us!
ad

Died | 'സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം'; ജീവനൊടുക്കാന്‍ ശ്രമിച്ച പിജി മെഡികല്‍ വിദ്യാര്‍ഥിനി ചികിത്സയിലിരിക്കെ മരിച്ചു; പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ; കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍കാര്‍

Medical PG student who attempted suicide died#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹൈദരാബാദ്: (www.kvartha.com) ജീവനൊടുക്കാന്‍ ശ്രമിച്ച പിജി മെഡികല്‍ വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. കെഎംസി വിദ്യാര്‍ഥിനിയായ ഡോ. ഡി പ്രീതി (26) നിസാംസ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്. മരിച്ച പ്രീതിയുടെ കുടുംബത്തിന് തെലങ്കാന സര്‍കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

ഡോ. പ്രീതിയുടെ മരണത്തിനു പിന്നാലെ ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെട്ടു. പ്രീതിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിക്കു മുന്നില്‍ സംഘടിച്ചെത്തിയവര്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെ രംഗത്തിറക്കിയാണ് രംഗം ശാന്തമാക്കിയത്.

സീനിയര്‍ വിദ്യാര്‍ഥിയുടെ മാനസിക പീഡനം മൂലമാണ് ഡോ. പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഡോ. പ്രീതി ആശുപത്രിയിലായതിന് പിന്നാലെ, പ്രേരണാക്കുറ്റം ചുമത്തി സീനിയര്‍ വിദ്യാര്‍ഥിയായ ഡോ. എം എ സൈഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാള്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. 

News,National,India,Hyderabad,Suicide,Death,Obituary,Student,Medical College,Top-Headlines,Complaint,Case,Arrested,Police, Medical PG student who attempted suicide died


റെയില്‍വേ പൊലീസില്‍ എസ്‌ഐ ആയ നരേന്ദറിനെ, ബുധനാഴ്ച രാത്രി പ്രീതി ഫോണില്‍ വിളിച്ചിരുന്നു. ഡോ. സൈഫ് എന്ന സീനിയര്‍ വിദ്യാര്‍ഥിയുടെ നേതൃത്വത്തില്‍ അനാവശ്യ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി പ്രീതി പരാതിപ്പെട്ടിരുന്നുവെന്നും കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ജോലി സമയത്ത് വാഷ്‌റൂമില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും പ്രീതി അറിയിച്ചിരുന്നുവെന്നും പിതാവ് പറഞ്ഞു. അദ്ദേഹം ഇക്കാര്യം ലോകല്‍ പൊലീസിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് പ്രീതി ജീവനൊടുക്കാന്‍ ശ്രമിച്ചത്.

രണ്ടാം വര്‍ഷ പിജി വിദ്യാര്‍ഥിയായ ഡോ. സൈഫിന്റെ മാനസിക പീഡനമാണ് ഡോ. പ്രീതിയുടെ മരണത്തിന് കാരണമെന്നാണ് ആക്ഷേപം. 2022 ഡിസംബര്‍ മുതല്‍ സൈഫ് പ്രീതിയെ മാനസികമായി പീഡിപ്പിക്കുന്നുവെന്നും പരാതിയുണ്ട്. മുതിര്‍ന്ന വിദ്യാര്‍ഥികള്‍ പ്രീതിയെ കടുത്ത റാഗിങ്ങിന് ഇരയാക്കിയതായി പിതാവ് നരേന്ദറും ആരോപിച്ചിരുന്നു. പ്രീതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.

Keywords: News,National,India,Hyderabad,Suicide,Death,Obituary,Student,Medical College,Top-Headlines,Complaint,Case,Arrested,Police, Medical PG student who attempted suicide died

Post a Comment