Follow KVARTHA on Google news Follow Us!
ad

Layoffs | തൊഴിൽ മേഖലയിലെ പ്രതിസന്ധിക്ക് ശമനമില്ല; 2000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി കൺസൾട്ടിംഗ് ഭീമനായ മക്കിൻസി

McKinsey to cut 2,000 jobs in one of its biggest layoffs#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചിക്കാഗോ: (www.kvartha.com) ലോകമെമ്പാടുമുള്ള വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്ന പ്രക്രിയ തുടരുന്നു. ഇപ്പോഴിതാ കൺസൾട്ടിംഗ് ഭീമനായ മക്കിൻസിയും (McKinsey) വൻതോതിൽ ജീവനക്കാരെ ഒഴിവാക്കാൻ ഒരുങ്ങുകയാണ്. വലിയ വിഭാഗം സപ്പോർട്ട് സ്റ്റാഫിന് ജോലി നഷ്ടപ്പെട്ടേക്കുമെന്നാണ് വിവരം. 45,000 പേർ നിലവിൽ മക്കിൻസിയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. 

ഇതിൽ 2000 പേരെ പിരിച്ചുവിട്ടേക്കുമെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തു. ശ്രദ്ധേയമായ കാര്യം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി കമ്പനി വമ്പിച്ച വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷം മുമ്പ് 28,000 ജീവനക്കാരാണ് കമ്പനിക്കുണ്ടായിരുന്നത്. 2012ൽ 17,000 പേർ മാത്രമുണ്ടായിരുന്നിടത്താണ് ഇപ്പോൾ 45,000 ആയി ഉയർന്നിരിക്കുന്നത്.  അതേസമയം, ഉപഭോക്താക്കളുമായി ഇടപഴകുന്നവരെ കമ്പനി ഇപ്പോഴും റിക്രൂട്ട് ചെയ്യുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും കമ്പനി അറിയിച്ചു. 

News,World,international,America,Job,Labours,Top-Headlines,Latest-News, McKinsey to cut 2,000 jobs in one of its biggest layoffs


മക്കിൻസിയെ കൂടാതെ മറ്റ് പല വൻകിട കമ്പനികളും തങ്ങളുടെ ജീവനക്കാരെ പിരിച്ചുവിടൽ പ്രഖ്യാപിച്ചിട്ടുണ്ട്. ട്വിറ്റർ, ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ, ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോൺ, ഡിസ്‌നി തുടങ്ങി നിരവധി കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ ഇന്ത്യയിലെ പല സ്റ്റാർട്ടപ്പ് കമ്പനികളും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. അടുത്തിടെ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ മൈഗേറ്റ് 30 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ലോകമെമ്പാടുമുള്ള മാന്ദ്യത്തിന്റെ ഭീഷണി കണക്കിലെടുത്താണ്, കമ്പനികൾ ജീവനക്കാരെ പിരിച്ചുവിട്ട് ചിലവ് കുറയ്ക്കാൻ ശ്രമിക്കുന്നത്.

Keywords: News,World,international,America,Job,Labours,Top-Headlines,Latest-News, McKinsey to cut 2,000 jobs in one of its biggest layoffs

Post a Comment