എരഞ്ഞോളി പാലത്തിനടുത്ത ആര്‍ജെ ഗാരേജില്‍ നിര്‍ത്തിയിട്ട ചമ്പാട് സ്വദേശിയായ പ്രവാസി മിശാദിന്റെ കെ.എല്‍.45' വി. 4836 നമ്പര്‍ ഇന്നോവയാണ് മോഷ്ടിച്ചത്. മിശാദിന്റെ സുഹൃത്താണ് വണ്ടി ഗാരേജില്‍ ഏല്‍പ്പിച്ചത്. ചോനാടത്തെ രശ്മി നിവാസില്‍ രവീന്ദ്രന്റെതാണ് ഗാരേജ്.
വ്യാഴാഴ്ച രാത്രി ജോലിക്ക് ശേഷം ഗാരേജ് പൂട്ടി വീട്ടിലേക്ക് പോയതാണെന്നും വെള്ളിയാഴ്ച രാവിലെ തുറന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നതെന്നും രവിന്ദ്രന്‍ പറഞ്ഞു. വടക്ക് ഭാഗത്തെ ചുമര്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
ഗാരേജില്‍ സ്ഥാപിച്ച സിസിടിവി കാമറയും ഡിവിആറും മോഷ്ടാക്കള്‍ അഴിച്ചു കൊണ്ടുപോയിരുന്നു. ഇന്നോവക്ക് മാത്രം 10 ലക്ഷം വില വരും. തലശ്ശേരി മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഗാരേജ് കുത്തിത്തുറന്ന് വാഹനം മോഷണം പോയ സംഭവം റിപോര്‍ട് ചെയ്യുന്നത്.
പരാതിയെ തുടര്‍ന്ന് തലശ്ശേരി പൊലീസ് എത്തി അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ദരും ഗാരേജിലെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചു വരികയാണ് രണ്ടു മാസം മുന്‍പ് കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ പള്ളിക്കുന്നിലെ ബൈക് ഷോറും കുത്തി തുറന്ന് രണ്ടു ലക്ഷം രൂപ വില വരുന്ന ബൈക് മോഷ്ടിച്ച കേസിലെ പ്രതികളെ ഇതുവരെ പൊലീസിന് പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.
Keywords: Massive vehicle theft in Thalassery city: Innova car stolen after drilling through garage wall, Thalassery, News, Robbery, Police, Complaint, Kerala.