തിരുവനന്തപുരം: (www.kvartha.com) വഴുതക്കാട് എംപി അപ്പന്‍ റോഡിലെ അക്വേറിയത്തില്‍ വന്‍ തീപിടുത്തം. കെട്ടിടത്തില്‍ കുടുങ്ങിയ മൂന്നു പേരെ രക്ഷപ്പെടുത്തി. സമീപത്തെ വീട്ടിലേക്കും തീ പടര്‍ന്നതായാണ് വിവരം. ജനവാസകേന്ദ്രത്തില്‍ ഉണ്ടായ തീപ്പിടുത്തം കടുത്ത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. തീപ്പിടിത്തമുണ്ടായ കെട്ടിടത്തിന്റെ സമീപത്ത് വീടുകളും ഫ് ളാറ്റുകളും മറ്റു വ്യാപാര സ്ഥാപനങ്ങളുമുണ്ട്.
വിവരമറിഞ്ഞ് അഗ്‌നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ചെങ്കല്‍ ചൂള ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള മൂന്ന് യൂനിറ്റ് അഗ്‌നിശമനസേനയാണ് സ്ഥലത്തെത്തിയത്. മറ്റ് ഫയര്‍ സ്റ്റേഷനുകളില്‍നിന്ന് കൂടുതല്‍ യൂനിറ്റുകള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തുമെന്നാണ് അറിയുന്നത്. മറ്റ് വിവരങ്ങള്‍ അറിഞ്ഞുവരുന്നതേ ഉള്ളൂ.

Keywords: Massive fire breaks out in TVM city, Thiruvananthapuram, News, Fire, Massive Fire, Kerala.