കോഴിക്കോട്: (www.kvartha.com) കോന്നി താലൂക് ഓഫീസിലെ കൂട്ട അവധിക്ക് സമാനമായി കോഴിക്കോട് സബ് കലക്ടര്‍ ഓഫീസിലും ജീവനക്കാരുടെ കൂട്ട അവധി എന്ന് പരാതി. സബ് കലക്ടറുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ജീവനക്കാര്‍ അവധി എടുത്തത്. 22 ജീവനക്കാരാണ് അവധിയെടുത്ത് പോയത്. ഫെബ്രുവരി മൂന്നിന് വെളളിയാഴ്ച തിരുനെല്‍വേലിയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ഇതേതുടര്‍ന്ന് ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റിയെന്ന ആരോപണമാണ് ഉയരുന്നത്.
കലക്ടര്‍ ഓഫീസിലെ ആകെയുളള 33 ജീവനക്കാരില്‍ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുക്കുകയായിരുന്നു. ഭൂമി തരംമാറ്റം അടക്കം നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഡെപ്യൂടേഷനില്‍ നിയോഗിക്കപ്പെട്ടവരാണ് ജീവനക്കാരിലേറെ പേരും.
Keywords: Mass leave in Calicut sub collector office; 22 employees took leave on Feb 3 to attend marriage function, Kozhikode, News, Controversy, Government-employees, Holidays, Marriage, Kerala.