കൊച്ചി: (www.kvartha.com) പുതിയ ബിഎംഡബ്ല്യു ബൈക് സ്വന്തമാക്കി മലയാളികളുടെ ലേഡി സൂപര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 എന്ന മോഡലാണ് മഞ്ജു സ്വന്തമാക്കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് പുതിയ വാഹനം വാങ്ങിയ സന്തോഷവാര്‍ത്തയെ കുറിച്ച് അറിയിച്ചത്.
'ധൈര്യത്തിന്റെ ചെറിയ കാല്‍വയ്പ്പ് നല്ലൊരു തുടക്കം തന്നെയാണ്. നല്ലൊരു റൈഡറാകാന്‍ ഇനിയും ഒരുപാട് മുന്നേറാനുണ്ട്. അതുകൊണ്ട് റോഡില്‍ എന്നെ കണ്ടാല്‍ ദയവായി സമാധാനത്തോടെ സഹകരിക്കണം. പ്രചോദനമായതിന് നന്ദി അജിത്ത് കുമാര്‍ സര്‍'- മഞ്ജു കുറിച്ചു.
പുതിയ ബൈകിന് പുറമെ സ്വന്തമായി മാരുതി ബലേനോയും, റേഞ്ച് റോവറുമുണ്ട് താരത്തിന്. ഇതിന് പുറമെ മിനി കൂപറിന്റെ ഇലക്ട്രിക് വാഹനവും താരം സ്വന്തമാക്കിയിരുന്നു. കസ്റ്റം പെയിന്റില്‍ വരുന്ന ഇന്‍ഡ്യയിലെ ആദ്യത്തെ മിനി കൂപര്‍ എസ്ഇയാണ് മഞ്ജുവിന്റെ പക്കലുള്ളത്. 47.20 ലക്ഷം രൂപയാണ് മിനി കൂപര്‍ എസ്ഇയുടെ എക്സ് ഷോറൂം വില.
നേരത്തെ തമിഴ് സൂപര്‍ താരം അജിത്തിനൊപ്പം ലഡാകിലേക്ക് ബൈക് യാത്ര നടത്തിയിരുന്നു മഞ്ജു.
Keywords: News,Kerala,State,Kochi,Vehicles,Lifestyle & Fashion,Entertainment,Actress,Top-Headlines,Latest-News,Social-Media,Manju Warrier,instagram, Manju Warrier buys new BMW Bike
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.