ന്യൂഡെല്‍ഹി: (www.kvartha.com) മദ്യനയ കേസിലെ ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി എഎപിയും മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ അടക്കമുള്ള നേതാക്കളും രംഗത്ത്. ജനാധിപത്യത്തിലെ കറുത്ത ദിനമെന്ന് വിശേഷിപ്പിച്ച ആംആദ്മി, സിസോദിയയുടെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും തുറന്നടിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപി ഇടപെടലില്‍ സിബിഐ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതെന്നും ഇതെല്ലാം ബിജെപിയുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും പാര്‍ടി കുറ്റപ്പെടുത്തി.
ബിജെപിയുടെ വൃത്തികെട്ട രാഷ്ട്രീയമെന്നാണ് സിസോദിയുടെ അറസ്റ്റിനെ കുറിച്ച് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തത്. സിസോദിയ നിരപരാധിയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് മനസിലാകും. ജനങ്ങള്‍ പ്രതികരിക്കുമെന്നും തങ്ങളുടെ പോരാട്ടം ശക്തിപ്പെടുമെന്നും കേജ് രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ബിജെപിക്ക് എഎപിയെ ഭയമായതിനാലാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതെന്ന് ആതിഷി മര്‍ലേന ആരോപിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും ആം ആദ്മി പാര്‍ടി നേതാക്കള്‍ ഭയപ്പെടില്ല. ഇപ്പോള്‍ ഡെല്‍ഹിയിലെ വിദ്യാഭ്യാസ മന്ത്രിയായ മനീഷ് സിസോദിയ നാളെ ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ മന്ത്രിയാകും. മനീഷ് സിസോദിയ കുറ്റക്കാരനാണെന്ന് കോടതിയില്‍ തെളിയിക്കാനും ആതിഷി ബിജെപിയെ വെല്ലുവിളിച്ചു.
അതേസമയം, അറസ്റ്റിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ആംആദ്മിക്ക് മറുപടിയുമായി ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്തെത്തി. അടുത്തത് കേജ്രിവാളാണെന്നും ഡെല്‍ഹിയിലെ അഴിമതിക്കാര്‍ ജയിലിലേക്ക് പോകുമെന്നും കപില്‍ മിശ്ര തുറന്നടിച്ചു.
എട്ട് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിനൊടുവിലാണ് മദ്യനയ കേസില്‍ ഡെല്‍ഹി ഉപമുഖ്യമന്ത്രിയും ആംആദ്മി പാര്‍ടി നേതാവുമായ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ രെജിസ്റ്റര്‍ ചെയ്ത മദ്യ നയ കേസിലെ ഒന്നാം പ്രതിയാണ് സിസോദിയ. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ സിബിഐ ആസ്ഥാനത്തിന് ചുറ്റും പൊലീസ് നിരോധനാജ്ഞയും വന്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
मनीष बेक़सूर हैं। उनकी गिरफ़्तारी गंदी राजनीति है। मनीष की गिरफ़्तारी से लोगों में बहुत रोष है। लोग सब देख रहे हैं। लोगों को सब समझ आ रहा है। लोग इसका जवाब देंगे।
— Arvind Kejriwal (@ArvindKejriwal) February 26, 2023
इस से हमारे हौसले और बढ़ेंगे। हमारा संघर्ष और मज़बूत होगा।
Keywords: Manish Sisodia’s arrest is dirty politics: CM Arvind Kejriwal defends his deputy, New Delhi, News, Chief Minister, Arrested, Twitter, Criticism, National.VIDEO| Kapil Mishra on Delhi Deputy CM Manish Sisodia's arrest for alleged corruption in implementing Excise policy for 2021-22. pic.twitter.com/XSwqwjna3W
— Press Trust of India (@PTI_News) February 26, 2023