Follow KVARTHA on Google news Follow Us!
ad

Arrested | ഡെല്‍ഹി മദ്യനയ കേസ്: ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Arrested,Liquor,CBI,National,
ന്യൂഡെല്‍ഹി: (www.kvartha.com) ഡെല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഞായറാഴ്ച രാവിലെ സിസോദിയ സിബിഐ ഓഫിസില്‍ എത്തിയിരുന്നു. തുടര്‍ചയായ എട്ടുമണിക്കൂറോളമുള്ള ചോദ്യം ചെയ്യലിനൊടുവില്‍ ഞായറാഴ്ച വൈകിട്ട് 7.15 ഓടുകൂടിയായിരുന്നു സിസോദിയയുടെ അറസ്റ്റ് സി ബി ഐ രേഖപ്പെടുത്തിയത്.

ഉച്ചയൂണിന് പോലും സിസോദിയയെ സി ബി ഐ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിരുന്നില്ല. ഇതാദ്യമായാണ് ഒരു കേസില്‍ ഒരു ഉപമുഖ്യമന്ത്രി അറസ്റ്റിലാകുന്നത്. അതുകൊണ്ടുതന്നെ വളരെ ആലോചയ്ക്ക് ശേഷമാണ് സി ബി ഐ അറസ്റ്റിലേക്ക് കടന്നത്. അറസ്റ്റിന് സാധ്യതയുണ്ടെന്നുള്ള വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അറസ്റ്റിനെ തുടര്‍ന്ന് സി ബി ഐ ആസ്ഥാനത്തിന് മുന്നിലെ സുരക്ഷ വര്‍ധിപ്പിച്ചു.

Manish Sisodia Arrested By CBI In Delhi Liquor Policy Case, New Delhi, News, Arrested, Liquor, CBI, National

ചോദ്യം ചെയ്യലിനെ തുടര്‍ന്ന് സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ നിയന്ത്രണമുണ്ട്. ഫെബ്രുവരി 19ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നു സിസോദിയയോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡെല്‍ഹിയുടെ ധനമന്ത്രി കൂടിയായ അദ്ദേഹം, ഡെല്‍ഹി ബജറ്റ് അവതരിപ്പിക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് സിബിഐ സമയം നീട്ടിനല്‍കുകയായിരുന്നു.

Keywords: Manish Sisodia Arrested By CBI In Delhi Liquor Policy Case, New Delhi, News, Arrested, Liquor, CBI, National.

Post a Comment