Follow KVARTHA on Google news Follow Us!
ad

Bomb Blast | മണിപ്പൂരില്‍ ബോളിവുഡ് നടി സണ്ണി ലിയോണി പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ വേദിക്ക് സമീപം സ്‌ഫോടനം

Manipur: Bomb blast rocks Imphal just ahead of Sunny Leone visit to state for fashion show#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇംഫാല്‍: (www.kvartha.com) ബോളിവുഡ് നടി സണ്ണി ലിയോണി ഞായറാഴ്ച പങ്കെടുക്കേണ്ടിയിരുന്ന ഫാഷന്‍ ഷോ പരിപാടിയുടെ വേദിക്ക് സമീപം സ്‌ഫോടനം. മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലിലെ ഹട്ട കാങ്‌ജെയിബുങ്ങിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. 

ഫാഷന്‍ ഷോ നടക്കേണ്ടിയിരുന്ന വേദിയില്‍നിന്നു വെറും നൂറു മീറ്റര്‍ മാത്രം അകലെയാണ് സ്‌ഫോടനം. ശനിയാഴ്ച രാവിലെയാണ് അപ്രതീക്ഷിത സംഭവം. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. 

News,National,India,Manipur,Blast,Actress,Sunny Leona,Top-Headlines,Latest-News, Manipur: Bomb blast rocks Imphal just ahead of Sunny Leone visit to state for fashion show


ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) അല്ലെങ്കില്‍ ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനമെന്നാണ് നിഗമനം. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണമില്ല. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 

Keywords: News,National,India,Manipur,Blast,Actress,Sunny Leona,Top-Headlines,Latest-News, Manipur: Bomb blast rocks Imphal just ahead of Sunny Leone visit to state for fashion show

Post a Comment