Follow KVARTHA on Google news Follow Us!
ad

Shot Dead | വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ ആക്രമിക്കാനുള്ള ശ്രമം തടയാനെത്തിയ 20 കാരന്‍ വെടിയേറ്റ് മരിച്ചു

Man Threatens Woman Who Rejected Him. Shoots Dead Colleague Who Intervened#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഭോപാല്‍: (www.kvartha.com) മധ്യപ്രദേശിലെ ഇന്‍ഡോറില്‍ യുവതിയെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ച യുവാവ് വെടിയേറ്റ് മരിച്ചു. 20 കാരനായ സംസ്‌കര്‍ വര്‍മ ആണ് കൊല്ലപ്പെട്ടത്. സംഭവ ശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

പൊലീസ് പറയുന്നത്: ഇന്‍ഡോര്‍ റെയില്‍വേ സ്റ്റേഷന് സമീപം നില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി രാഹുല്‍ യാദവ്(23) വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ യുവതി ഇത് നിരസിച്ചു. തുടര്‍ന്ന് രാഹുല്‍ തോക്ക് എടുത്ത് പെണ്‍കുട്ടിക്ക് നേരെ ചൂണ്ടി. 

News,National,India,Madhya pradesh,Crime,Killed,Shot,Police,Accused, Marriage,Youth,Local-News,Man Threatens Woman Who Rejected Him. Shoots Dead Colleague Who Intervened


ഇതോടെ പേടിച്ച് വിറച്ച പെണ്‍കുട്ടി നിലവിളിച്ചു. ശബ്ദം കേട്ട് സംസ്‌കര്‍ വര്‍മ ഓടിയെത്തി, യുവതിയെ രക്ഷിക്കുന്നതിനിടെ 20 കാരന്റെ തലയില്‍ വെടിയേല്‍ക്കുകയായിരുന്നു. സംഭവ ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കൃത്യത്തിന് പിന്നാലെ യാദവും കുടുംബാംഗങ്ങളും ഒളിവിലാണ്. അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

ശര്‍മയുടെ മരണത്തെ തുടര്‍ന്ന് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആളുകള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിന് പുറത്ത് പ്രതിഷേധിച്ചു.

Keywords: News,National,India,Madhya pradesh,Crime,Killed,Shot,Police,Accused, Marriage,Youth,Local-News,Man Threatens Woman Who Rejected Him. Shoots Dead Colleague Who Intervened

Post a Comment