സ്‌ട്രൈകിങ് ഫോഴ്‌സ് ഡ്യൂടിയുടെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. 1.100 കിലോ കഞ്ചാവും 24.327 ഗ്രാം ഹാഷിഷ് ഓയിലുമാണ് സ്‌കൂടറില്‍ നിന്നും കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ മധു എസ്, സതീഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിലാല്‍, സാജന്‍ ജോസഫ്, ശെഫീക്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുലേഖ എന്നിവര്‍ ഉണ്ടായിരുന്നു.
Keywords: Man held with ganja, hashish oil, Alappuzha, News, Drugs, Arrested, Remanded, Kerala.