Follow KVARTHA on Google news Follow Us!
ad

Arrested | ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ കടന്നുപിടിച്ചതായി പരാതി; പാര്‍ടി നേതാവ് അറസ്റ്റില്‍

Man held for molesting woman arrested #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കൊല്ലം: (www.kvartha.com) ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ യുവതിയെ കടന്നുപിടിച്ചെന്ന പരാതിയില്‍ പാര്‍ടി നേതാവ് അറസ്റ്റില്‍. സിപിഎം ലോകല്‍ കമിറ്റി അംഗമായ രാഹുലിനെ ആണ് കൊല്ലം കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചത് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായും പൊലീസ് അറിയിച്ചു. 

ഫെബ്രുവരി 18ന് രാത്രി എട്ട് മണിക്ക് കോട്ടാത്തല തണ്ണീര്‍പന്തല്‍ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴാണ് സംഭവം. യുവതി കോട്ടാത്തല ജംഗ്ഷനിലെത്തിയപ്പോള്‍ രാഹുല്‍ ലൈംഗിക ഉദ്ദേശ്യത്തോടുകൂടി കടന്നുപിടിക്കുകയും കുതറി മാറിയപ്പോള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് പൊലീസിന്റെ എഫ്ഐആറിലെ ഉള്ളടക്കം. പിന്നാലെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതിയെ മറ്റൊരു ക്ഷേത്രത്തിലെ ഉത്സവ സ്ഥലത്തുനിന്ന് പിടികൂടുകയായിരുന്നു. 

ഒട്ടേറെ കേസുകളില്‍ പ്രതി കൂടിയായ രാഹുല്‍ ഐജിയുടെ നാടുകടത്തല്‍ നടപടി നേരിടുകയാണെന്നും ഇയാള്‍ക്കെതിരെ പുത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം കഴിഞ്ഞ വര്‍ഷം മൂന്ന് കേസുകളാണ് രെജിസ്റ്റര്‍ ചെയ്തതെന്നും പുതിയ കേസ് കൂടി വന്നതോടെ കാപ നടപടികള്‍ വേഗത്തിലാണെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

News,Kerala,State,Kollam,Accused,Molestation attempt,Police,Crime,Local-News,Politics,CPM,DYFI, Man held for molesting woman arrested


അതേസമയം, ഡിവൈഎഫ്‌ഐ നേതാവ് കൂടിയായ രാഹുലിനെ പാര്‍ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് സിപിഎം കൊട്ടാരക്കര ഏരിയ സെക്രടറി പി കെ ജോണ്‍സണ്‍ അറിയിച്ചു. സിപിഎം കുളക്കട ലോകല്‍ കമിറ്റി അംഗം, ഡിവൈഎഫ്‌ഐ കൊട്ടാരക്കര ഏരിയ കമിറ്റി അംഗം, കുളക്കട മേഖലാ സെക്രടറി എന്നീ ചുമതലകളും രാഹുല്‍ വഹിക്കുന്നുണ്ട്.

Keywords: News,Kerala,State,Kollam,Accused,Molestation attempt,Police,Crime,Local-News,Politics,CPM,DYFI, Man held for molesting woman arrested 

Post a Comment