ബെംഗ്‌ളുറു: (www.kvartha.com) മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ടുപേരെ കടുവ ആക്രമിച്ച് കൊന്നു. കര്‍ണാടക കുട്ട ചൂരിക്കാട് കാപ്പി എസ്റ്റേറ്റിലാണ് 18 കാരനും ബന്ധുവായ വയോധികനും കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഹുന്‍സൂര്‍ അന്‍ഗോട്ട സ്വദേശിയായ മധുവിന്റെയും വീണ കുമാരിയുടേയും മകന്‍ ചേതന്‍ (18), ബന്ധുവായ രാജു (72) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് ചേതനേയും, പിതാവ് മധുവിനേയും കടുവ ആക്രമിച്ചത്. തുടര്‍ന്ന് ചേതന്‍ മരിക്കുകയും മധു നിസാര പരുക്കോടെ രക്ഷപ്പെടുകയും ചെയ്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ചേതന്റെ ബന്ധു രാജുവിനെ രാവിലെയാണ് കടുവ ആക്രമിച്ച് കൊന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക പ്രതിഷേധം ഉയരുകയാണ്. നാഗര്‍ ഹോള എസി എഫ് ഗോപാലും, വനപാലകരും, ഡിവൈഎസ്പി രാമരാജനും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു.
Keywords: News,National,India,Bangalore,Karnataka,tiger,attack,Local-News,Killed, Man, grandson killed within 12 hours in separate tiger attacks in Kodagu district of Karnataka