പാലക്കാട്: (www.kvartha.com) ജപ്തി നോടീസ് വന്നതിന് പിന്നാലെ ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കള്ളിക്കാട് കെ എസ് എം മന്‍സിലില്‍ അയൂബ് (60) ആണ് മരിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ബാങ്കില്‍നിന്ന് ജപ്തി നോടീസ് കിട്ടിയതിന് പിന്നാലെയാണ് മരണം.
1.38 കോടി രൂപ തിരിച്ചടയ്ക്കണമെന്നായിരുന്നു നോടീസ്. മരുമകന്റെ ബിസിനസിനായാണ് വീട് ഉള്‍പെടെ ഈട് വച്ച് ബാങ്കില്‍ നിന്ന് അയൂബ് വായ്പയെടുത്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരിച്ചടവ് മുടങ്ങിയതിനു പിന്നാലെ ബാങ്ക് ജപ്തി നോടീസ് നല്‍കി. തുടര്‍ന്ന് രാവിലെ വീടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
Keywords: News,Kerala,State,palakkad,Found Dead,Local-News,Bank, Man found dead over Confiscation Notice in Palakkad