Follow KVARTHA on Google news Follow Us!
ad

Found Dead | 'ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം നഷ്ടപ്പെട്ട യുവാവ് കടക്കെണിയെ തുടര്‍ന്ന് ജീവനൊടുക്കി'

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Pathanamthitta,News,Local News,Dead Body,hospital,Kerala,
പത്തനംതിട്ട: (www.kvartha.com) ഓണ്‍ലൈന്‍ ഓഹരി വിപണിയില്‍ വന്‍തോതില്‍ പണം നഷ്ടപ്പെട്ട യുവാവ് കടക്കെണിയെ തുടര്‍ന്ന് ജീവനൊടുക്കിയതായി ബന്ധുക്കള്‍. പത്തനംതിട്ട എഴംകുളത്താണ് സംഭവം. തൊടുവക്കാട് സ്വദേശി ടെസന്‍ തോമസ് (32) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് ഭക്ഷണം കഴിക്കാന്‍ വിളക്കാനെത്തിയ അമ്മയാണ് ടെസനെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Man Found Dead in House, Pathanamthitta, News, Local News, Dead Body, Hospital, Kerala.

മാസങ്ങളായി ഇയാള്‍ ജോലിക്ക് പോലും പോകാതെ ഓണ്‍ലൈന്‍ ഓഹരി ഇടപാട് നടത്തുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഓഹരി വിപണിയിലും ഓണ്‍ലൈന്‍ ഗെയിമുകളിലുമാണ് ടെസന് പണം നഷ്ടമായത്. ആദ്യം ചെറിയ രീതിയിലാണ് ഓഹരി വിപണിയില്‍ ഇടപെടല്‍ തുടങ്ങിയത്. പിന്നീട് വന്‍തോതില്‍ തുക നിക്ഷേപിച്ചു.

എന്നാല്‍ വലിയ നഷ്ടം നേരിട്ടു. ഇതോടെ ഓണ്‍ലൈനായും പരിചയക്കാരില്‍ നിന്നും പണം കടം വാങ്ങി. കടം കുമിഞ്ഞുകൂടിയതോടെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. അടുത്തിടെയാണ് ടെസന്‍ വിവാഹം കഴിച്ചത്. ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Keywords: Man Found Dead in House, Pathanamthitta, News, Local News, Dead Body, Hospital, Kerala.

Post a Comment