മുംബൈ: (www.kvartha.com) കുടുംബാംഗങ്ങളെ ശല്യപ്പെടുത്തിയെന്നാരോപിച്ച് മദ്യപനായ സഹോദരനെ യുവാവ് കൊലപ്പെടുത്തിയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ സ്ഥലത്ത് നിന്ന് ഒരു നാടന്‍ പിസ്റ്റള്‍ കണ്ടെടുത്തതായും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഫെബ്രുവരി ആറിന് ഭട്‌ഖേഡ ഗ്രാമത്തില്‍ നടന്ന കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസില്‍ ഇരുവരേയും പൊലീസ് പ്രതി ചേര്‍ത്തിരുന്നു. കേസിലെ മുഖ്യപ്രതിയും മരിച്ചയാളുടെ സഹോദരനുമായ യുവാവ് പൂനെയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: Man Found Dead in House; 2 Arrested, Mumbai, News, Arrested, Police, Killed, National.