Follow KVARTHA on Google news Follow Us!
ad

Food | ഭക്ഷണത്തിന് അമിത വില; വീട്ടില്‍വച്ചുണ്ടാക്കിയ ആലു പറാത്തയും നിമ്പു അച്ചാറും അമ്മയോടൊപ്പം വിമാനത്താവളത്തിലിരുന്ന് കഴിച്ച് യുവാവ്; വൈറലായി വീഡിയോ

Man Eats 'Ghar Ka Khana' With Mum, Skips Having Overpriced Food At The Airport#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) മധുര്‍ സിംഗ് എന്ന ട്വിറ്റര്‍ ഉപഭോക്താവ് കഴിഞ്ഞ ദിവസം തന്റെ ട്വിറ്റര്‍ അകൗണ്ട് വഴി പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ചര്‍ചയാവുകയാണ്. വിമാന സര്‍വീസുകള്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതില്‍ പ്രതിഷേധിച്ച് ഈ യുവാവ് വിമാനത്താവളത്തില്‍ വച്ച് തന്റെ അമ്മയോടൊപ്പം വീട്ടില്‍വച്ചുണ്ടാക്കിയ ഭക്ഷണം കഴിക്കുന്നതാണ് വീഡിയോ. നെറ്റിസണ്‍സിനിടയില്‍ ഇത് വലിയ ചര്‍ചകള്‍ക്കാണ് തുടക്കമിട്ടത്. 

വീഡിയോ വിമാന സര്‍വീസുകള്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതിനെ വിമര്‍ശിക്കുന്നതായി ചിലര്‍ കമന്റ് ചെയ്തു. മധുര്‍ സിംഗ് പങ്കുവച്ച വീഡിയോയില്‍ അദ്ദേഹം അമ്മയോടൊപ്പം ആലു പറാത്തയും നിമ്പു അച്ചാറും ഒരുമിച്ചിരുന്ന് കഴിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുവരും ഭക്ഷണം കഴിക്കുന്നത് എയര്‍പോര്‍ട് ലോബിയില്‍ വച്ചാണെന്നതാണ് രസകരം. അമ്മയും മകനും സ്വന്തം വീട്ടിലെന്ന പോലെ ആസ്വദിച്ചാണ് ഭക്ഷണം കഴിക്കുന്നത്. 

ചിത്രം പങ്കുവച്ച് കൊണ്ട് മധുര്‍ സിംഗ് ഇങ്ങനെ എഴുതി, 'വിമാനങ്ങളിലെ യാത്ര മധ്യവര്‍ഗക്കാര്‍ക്ക് എളുപ്പമായിരിക്കുന്നു. എന്നാല്‍ 400 രൂപ വിലയുള്ള ദോശയും 100 രൂപ വിലയുള്ള വെള്ളക്കുപ്പിയും വാങ്ങുന്നതിനുള്ള സാമൂഹിക സമ്മര്‍ദം ഇപ്പോഴും വളരെ ഉയര്‍ന്നതാണ്.' എന്റെ അമ്മ ഗോവയിലേക്കുള്ള ഞങ്ങളുടെ യാത്രയ്ക്കായി ആലു പൊറാത്ത പൊതിഞ്ഞെടുത്തു, ഞങ്ങള്‍ ആലു പൊറാത്ത നിമ്പു അച്ചാര്‍ കൂട്ടി എയര്‍പോര്‍ടില്‍ വച്ച് കഴിച്ചു.'- മധൂറിന്റെ വാക്കുകള്‍ വിമാന യാത്രയുടെ മറ്റൊരു വശം വെളിപ്പെടുത്തുകയാണ്.

പിന്നാലെ തന്റെ ട്വീറ്റ് വൈറലായപ്പോള്‍ അദ്ദേഹം ഒന്ന് കൂടി കുറിച്ചു. 'ചില ആളുകള്‍ ഞങ്ങളെ വിചിത്രമായി നോക്കി, പക്ഷേ ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. നിങ്ങളുടെ പോകറ്റ് അനുവദിക്കുന്നത്രയും ചെലവഴിക്കുക. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കുക. സമൂഹം എന്താണ് ചിന്തിക്കുന്നതെന്ന് അറിയില്ല. ഞാന്‍ പറയുന്നു, നിങ്ങള്‍ നിങ്ങളുടെ സ്വന്തം ശൈലിയില്‍ ജീവിക്കുക.' നിരവധി പേരാണ് വീഡിയോയ്ക്ക് അനുകൂലമായി കമന്റ് ചെയ്തത്. 

News,National,India,New Delhi,Airport,Food,Video,Social-Media,Twitter, Man Eats 'Ghar Ka Khana' With Mum, Skips Having Overpriced Food At The Airport


ദീര്‍ഘദൂര യാത്രകള്‍ പോകുമ്പോള്‍, പ്രത്യേകിച്ച് ട്രയിനും വിമാന സര്‍വീസുകളിലും ഭക്ഷണത്തിന് അമിത വിലയാണ് ഇടാക്കുന്നതെന്നത് സ്ഥിരം പരാതിയാണ്. ഒരേ വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും പല തരത്തിലാണ് യാത്രക്കാര്‍ പരിഗണിക്കപ്പെടുക. ഉയര്‍ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും. പ്രത്യേകിച്ചും വിമാന യാത്രക്കാര്‍ക്ക്. എന്നാല്‍, താഴ്ന്ന ക്ലാസുകളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് എന്നാല്‍, അത്രയ്ക്ക് പരിഗണനയുണ്ടാകില്ല. മാത്രമല്ല, അവര്‍ക്ക് യാത്രകളിലെ ഭക്ഷണത്തിന് അമിത വില ഈടാക്കുന്നതായി പരാതിയും ഉണ്ടാകും.

Keywords: News,National,India,New Delhi,Airport,Food,Video,Social-Media,Twitter, Man Eats 'Ghar Ka Khana' With Mum, Skips Having Overpriced Food At The Airport

Post a Comment