Follow KVARTHA on Google news Follow Us!
ad

Dead Body | കാറിനടിയില്‍ കുടുങ്ങിയ നിലയില്‍ പുരുഷന്റെ മൃതദേഹവുമായി ഓടിയത് 10 കിലോമീറ്റര്‍; ഡ്രൈവര്‍ അറസ്റ്റില്‍; കടുത്ത മഞ്ഞുമൂലം കണ്ടില്ലെന്ന് മൊഴി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,Dead Body,Police,Arrested,National,
ന്യൂഡെല്‍ഹി: (www.kvartha.com) കാറിനടിയില്‍ കുടുങ്ങിയ നിലയില്‍ പുരുഷന്റെ മൃതദേഹവുമായി കാര്‍ ഓടിയത് 10 കിലോമീറ്റര്‍. യുപിയിലെ മഥുരയില്‍ ചൊവ്വാഴ്ച പുലര്‍ചെയാണ് സംഭവം ശ്രദ്ധയില്‍പെട്ടതെതെന്ന്
പൊലീസ് പറഞ്ഞു. ഡെല്‍ഹി സ്വദേശിയായ വിരേന്ദര്‍ സിങ്ങായിരുന്നു കാര്‍ ഓടിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Man Dragged Under Car For 10 km In UP, Driver Pleads 'Dense Fog', New Delhi, Dead Body, Police, Arrested, National.

എന്നാല്‍ താന്‍ സംഭവം അറിഞ്ഞിട്ടില്ലെന്നും യുവാവ് മരിച്ചത് മറ്റേതോ അപകടത്തിലാണെന്നും വീരേന്ദ്രര്‍ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച പുലര്‍ചെ നാലുമണിയോടെ ആഗ്രയില്‍ നിന്ന് നോയിഡയിലേക്കുള്ള യാത്രയിലായിരുന്നു താന്‍. കടുത്ത മൂടല്‍ മഞ്ഞ് കാരണം കാഴ്ച കുറവായിരുന്നു. അതിനാലാണ് റോഡില്‍ കിടന്ന മൃതദേഹം കാറിനടിയില്‍ കുടുങ്ങിയത് അറിയാതിരുന്നതെന്നും വീരേന്ദര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

മഥുരയിലെ യമുന എക്‌സ്പ്രസ് വേയിലെ ടോള്‍ ബൂതിലുള്ള സുരക്ഷാ ജീവനക്കാരനാണ് കാറിനടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ആളെ തിരിച്ചറിയാനും മരണം എങ്ങനെ സംഭവിച്ചുവെന്നും അറിയാനായി പൊലീസ് പ്രദേശത്തെ സിസിടിവി പരിശോധന ആരംഭിച്ചു.

Keywords: Man Dragged Under Car For 10 km In UP, Driver Pleads 'Dense Fog', New Delhi, Dead Body, Police, Arrested, National.

Post a Comment