Follow KVARTHA on Google news Follow Us!
ad

Accidental Death | കോഴിക്കോട് ബൈക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,Accidental Death,Dead Body,Kerala,Obituary,
പേരാമ്പ: (www.kvartha.com) കോഴിക്കോട് ബൈക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കക്കാട് പള്ളിക്ക് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. കൈതക്കല്‍ ലക്ഷംവീട് കോളനിയിലെ ഹനീഫയാണ് മരിച്ചത്. പുതിയ ബൈപാസ് ജന്‍ക്ഷനു സമീപത്താണ് അപകടം നടന്നത്.

മുന്നില്‍ സഞ്ചരിക്കുകയായിരുന്ന കാര്‍ പെട്ടെന്ന് ബ്രേകിട്ടപ്പോള്‍ ഫനീഫ സഞ്ചരിച്ച സ്‌കൂടര്‍ കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂടര്‍ മറിഞ്ഞ് ഹനീഫ റോഡിലേക്ക് വീഴുകയും കുറ്റ്യാടി ഭാഗത്തേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സിനടിയില്‍ പെടുകയുമായിരുന്നു. ഓടിക്കൂടിയ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വെച്ചു തന്നെ ഹനീഫ മരിച്ചു.

Man Died in Road Accident, Kozhikode, News, Accidental Death, Dead Body, Kerala, Obituary

മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് കൈമാറും.

Keywords: Man Died in Road Accident, Kozhikode, News, Accidental Death, Dead Body, Kerala, Obituary.

Post a Comment