കൊല്ലം: (www.kvartha.com) കൊല്ലത്ത് ലോറിക്കടിയില്‍പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികില്‍ കിടന്നത് എട്ടു മണിക്കൂറോളമെന്ന് പരാതി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
തമിഴ്‌നാട്ടില്‍ നിന്ന് വാഴ വിത്തുമായി എത്തിയ ലോറി, വാഴ വിത്തിറക്കിയ ശേഷം മുന്നോട്ട് എടുത്തപ്പോള്‍ രതീഷ് ലോറിക്കടിയില്‍ പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് രതീഷിനെ റോഡിന്റെ വശത്തേക്ക് മാറ്റി കിടത്തിയ ശേഷം ഡ്രൈവര്‍ ലോറിയുമായി പോവുകയായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് റോഡരികില്‍ നിന്ന് മൃതദേഹം മാറ്റിയത്.
Keywords: Man Died in Road Accident, Kollam, News, Local News, Police, Custody, Kerala.