Follow KVARTHA on Google news Follow Us!
ad

Accidental Death | വീടിന്റെ ടെറസില്‍നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Malappuram,News,Accidental Death,hospital,Treatment,Injured,Kerala,
മലപ്പുറം: (www.kvartha.com) വീടിന്റെ ടെറസില്‍നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന ചങ്ങരംകുളം സ്വദേശി മരിച്ചു. കിഴിക്കര സ്വദേശി നെരവത്ത് വളപ്പില്‍ ഫാത്വിമയുടെ മകന്‍ ജലീല്‍ (39) ആണ് മരിച്ചത്. ഏതാനും ദിവസം മുമ്പാണ് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടെ കാല്‍തെറ്റി ജലീല്‍ താഴെ വീണത്.

Man died after falling from terrace of his house and was undergoing treatment, Malappuram, News, Accidental Death, Hospital, Treatment, Injured, Kerala.

തുടര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, തലക്കേറ്റ പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

ഭാര്യ: ഹഫ്‌നത്. മക്കള്‍: ഹയ നൗറിന്‍, ഹന നൗറിന്‍, ഹാമിഷ്

Keywords: Man died after falling from terrace of his house and was undergoing treatment, Malappuram, News, Accidental Death, Hospital, Treatment, Injured, Kerala.

Post a Comment