Follow KVARTHA on Google news Follow Us!
ad

Dead | ഇരിട്ടിയില്‍ കാട്ടുതേനീച്ചയുടെ കുത്തേറ്റ് വിമുക്തഭടന്‍ മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Local News,Dead,hospital,Treatment,Kerala,
ഇരിട്ടി: (www.kvartha.com) കോളിക്കടവ് കൂവക്കുന്നില്‍ കാട്ടുതേനീച്ചകളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വിമുക്ത ഭടന്‍ മരിച്ചു. കോളിക്കടവ് കൂവക്കുന്നിലെ പൂമരത്തില്‍ സെബാസ്റ്റ്യന്‍ (69) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. റബര്‍ തോട്ടത്തില്‍ ജോലിക്കിടെ ഇളകിവന്ന പായ് തേനീച്ചക്കൂട്ടം സെബാസ്റ്റ്യനെ ആക്രമിക്കുകയായിരുന്നു.

Man died after being stung by bees, Kannur, News, Local News, Dead, Hospital, Treatment, Kerala


ഭാര്യ മേരിക്കും ഒപ്പമുണ്ടായിരുന്ന രണ്ട് ടാപിംഗ് തൊഴിലാളികള്‍ക്കും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കെത്തിയ രണ്ട് അഗ്‌നി രക്ഷാ സേനാംഗങ്ങളുമുള്‍പ്പെടെ ആറോളം പേര്‍ക്ക് തേനീച്ചകളുടെ കുത്തേറ്റിരുന്നു. തേനീച്ചകള്‍ പൊതിഞ്ഞ് കുത്തിയതോടെ അവശനിലയിലായി തളര്‍ന്ന് വീണ ഇദ്ദേഹത്തെ സമീപവാസികളും അഗ്‌നി രക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് രക്ഷിച്ച് ഇരിട്ടിയിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന സെബാസ്റ്റ്യന്‍ ഞായറാഴ്ച രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

മക്കള്‍: ശ്യാം സെബാസ്റ്റ്യന്‍ (ഗള്‍ഫ്), സിനി സോണി. മരുക്കള്‍: സോണി(അധ്യാപകന്‍,പടിയൂര്‍ ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂള്‍), രമ്യ ശ്യാം.

Keywords: Man died after being stung by bees, Kannur, News, Local News, Dead, Hospital, Treatment, Kerala.


Post a Comment