തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കെ കെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പ് കോളജിന്റെ പരിസരത്ത് നടത്തിയ മിന്നല്‍ റെയ്ഡിലാണ് ലക്ഷങ്ങള്‍ വിലയുള്ള 57.700 ഗ്രാം എംഡിഎംഎയുമായി ഫ്രഷ് ബീഫ് സ്റ്റാള്‍ ഉടമ ശെഫീഖ് പിടിയിലായത്. ഇയാള്‍ തളിപ്പറമ്പ് ഭാഗത്ത് മയക്കുമരുന്ന് വില്‍ക്കുന്ന മൊത്തവ്യാപാരിയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദിവസങ്ങള്‍ ആയി നിരീക്ഷണത്തിലാണ്. ഇയാള്‍ക്ക് മരുന്ന് എത്തിച്ചുക്കൊടുക്കുന്ന ആളെ കുറിച്ചും അന്വേഷിച്ചു വരുന്നു. അന്വേഷണ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ അശ്റഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍ വിനേഷ് ടി വി, മുഹമ്മദ് ഹാരിസ്, കെ വനിത, സിവില്‍ എക്സൈസ് രമ്യ പി എന്നിവര്‍ പങ്കെടുത്തു.
Keywords: Man arrested with 57.700 g of MDMA, Kannur, News, Drugs, Arrested, Complaint, Raid, Kerala.