Follow KVARTHA on Google news Follow Us!
ad

Arrested | നഗര മധ്യത്തിലെ ത്രീസ്റ്റാര്‍ ഹോടെലില്‍ ശുചീകരണ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

News,Local News,Arrested,Police,Kerala,
തിരുവല്ല: (www.kvartha.com) നഗര മധ്യത്തിലെ ത്രീസ്റ്റാര്‍ ഹോടെലില്‍ ശുചീകരണ ജീവനക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. നെടുമ്പ്രം സ്വദേശി ജോമി മാത്യു(42)വാണ് പിടിയിലായത്. വെള്ളിയാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് സംഭവം.

Man arrested in case of threatening cleaning lady with gun at three-star hotel, News, Local News, Arrested, Police, Kerala

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വനിതാ സുഹൃത്തിനൊപ്പം വ്യാഴാഴ്ച രാവിലെയാണ് ജോമി മുറിയെടുത്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ചെകൗട് ചെയ്യാനിരിക്കേയായിരുന്നു ഇയാളുടെ തോക്കുചൂണ്ടിയുള്ള ഭീഷണി. മുറി വൃത്തിയാക്കാനായി എത്തിയ ക്ലീനിങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരി അല്‍പ നേരത്തേക്ക് മുറിയില്‍ നിന്നു പുറത്തേക്ക് ഇറങ്ങാന്‍ ജോമിയോട് ആവശ്യപ്പെട്ടു. ഈ സമയം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്ന ജോമി ജീവനക്കാരിയെ കയ്യേറ്റം ചെയ്തു. തുടര്‍ന്ന് കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി ജീവനക്കാരിക്ക് നേരേ തോക്ക് ചൂണ്ടുകയായിരുന്നു.

ഇവര്‍ ബഹളം വച്ചതോടെ മറ്റ് ജീവനക്കാര്‍ ഓടിയെത്തി ജോമിയെ കീഴ്പ്പെടുത്തുകയും പൊലീസിന് കൈമാറുകയുമായിരുന്നു. ലൈസന്‍സ് ആവശ്യമില്ലാത്ത കൈത്തോക്കാണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നത്. 3.5 ജൂള്‍സ് ശേഷിയുള്ള തോക്കാണിത്. 20 ജൂള്‍സ് വരെയുള്ള തോക്കിന് ലൈസന്‍സ് ആവശ്യമില്ല. ആംസ് ആക്ട് ഇട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Man arrested in case of threatening cleaning lady with gun at three-star hotel, News, Local News, Arrested, Police, Kerala.

Post a Comment