Follow KVARTHA on Google news Follow Us!
ad

Arrested | 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ സുപ്രീം കോടതി വെറുതെ വിട്ട പ്രതി 3 മാസങ്ങള്‍ക്ക് ശേഷം ഓടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയെന്ന കേസില്‍ പിടിയില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Molestation,Killed,Police,Arrested,Supreme Court of India,National,
ന്യൂഡെല്‍ഹി: (www.kvartha.com) 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസില്‍ സുപ്രീം കോടതി വെറുതെ വിട്ട പ്രതി മൂന്നു മാസങ്ങള്‍ക്ക് ശേഷം ഓടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തിയെന്ന കേസില്‍ പിടിയില്‍. വിനോദ് എന്നയാളെയാണ് പൊലീസ് കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്.
           
Man Arrested For Murder, Months After Supreme Court Freed Him In Molest Case, New Delhi, News, Molestation, Killed, Police, Arrested, Supreme Court of India, National.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

2012ല്‍ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിലെ മൂന്ന് പ്രതികളില്‍ ഒരാളാണ് വിനോദ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ വിഷയത്തില്‍ പ്രതിയുടെ പങ്ക് തെളിയിക്കുന്നതില്‍ പ്രൊസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സംശയത്തിന്റെ ആനുകൂല്യം നല്‍കി സുപ്രീംകോടതി ഇയാളെ വെറുതെ വിടുകയായിരുന്നു.

അതിനുശേഷം വിനോദും കൂട്ടാളികളും ചേര്‍ന്ന് ജനുവരി 26ന് ഡെല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13ല്‍ ഓടോറിക്ഷാ ഡ്രൈവറെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. ഓടോറിക്ഷയില്‍ കയറിയിരുന്ന ശേഷം ഡ്രൈവറുടെ കഴുത്തറുക്കുകയായിരുന്നു. കേസില്‍ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് പവാന്‍ എന്നയാളെയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെയാണ് വിനോദിന്റെ പങ്ക് വ്യക്തമായത്. തുടര്‍ന്ന് ജനുവരി 29 ന് വിനോദിനെയും അറസ്റ്റ് ചെയ്തു.

Keywords: Man Arrested For Murder, Months After Supreme Court Freed Him In Molest Case, New Delhi, News, Molestation, Killed, Police, Arrested, Supreme Court of India, National.

Post a Comment