Follow KVARTHA on Google news Follow Us!
ad

Arrested | കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചെന്ന പരാതി; ഒരാള്‍ വനം വകുപ്പിന്റെ പിടിയില്‍

Man arrested for Attempt to poach and smuggle porcupine#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഇടുക്കി: (www.kvartha.com) കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ വനം വകുപ്പിന്റെ പിടിയില്‍. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി സ്വദേശിയായ സോയി മാത്യുവാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഉദ്യോഗസ്ഥര്‍ പറയുന്നത്: വണ്ടിപ്പെരിയാര്‍ പഞ്ചായതിലെ വാളാര്‍ഡി, മേപ്പറട്ട് ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് പരാതി ലഭിച്ചിരുന്നു. ഇതോടെ മേഖലയില്‍ വനപാലകര്‍ നിരീക്ഷണം ശക്തമാക്കി. കഴിഞ്ഞദിവസം വാളാര്‍ഡി ഓടമേട് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ ഈ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് മുള്ളന്‍ പന്നിയും നാടന്‍ തോക്കുമായി മാത്യു വനപാലകരുടെ പിടിയിലാകുന്നത്. 

News,Kerala,State,Idukki,Arrested,Animals,Remanded,Local-News,forest, Man arrested for Attempt to poach and smuggle porcupine


വനം വകുപ്പ് ചെല്ലാര്‍ കോവില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി കെ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപരമായാണ് വനംവകുപ്പ് ജീവനക്കാര്‍ പിടികൂടിയത്. ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മുള്ളന്‍ പന്നിയുടെ ജഡവും, നാടന്‍ തോക്കും, തിരയും മറ്റ് വേട്ടയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തി. മാത്യുവിനൊപ്പം കൂടുതലാളുകള്‍ വേട്ടക്ക് ഉണ്ടായിരുന്നോ എന്നത് വനം വകുപ്പ് അന്വേഷിക്കുകയാണ്. 

Keywords: News,Kerala,State,Idukki,Arrested,Animals,Remanded,Local-News,forest, Man arrested for Attempt to poach and smuggle porcupine

Post a Comment