Follow KVARTHA on Google news Follow Us!
ad

Arrested | പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം 3 യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചതായി പരാതി; പ്രതി അറസ്റ്റില്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,palakkad,News,Local News,attack,Police,Arrested,Injured,Kerala,
പാലക്കാട്: (www.kvartha.com) പ്രണയ നൈരാശ്യത്തെ കുറിച്ച് കളിയാക്കിയതിന് യുവാവ് കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്നു യുവതികളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പരുക്കേല്‍പിച്ചതായി പരാതി. ഒറ്റപ്പാലം സ്വദേശി ബിശറുല്‍ ഹാഫിയാണ് ബന്ധുക്കളെ തലയ്ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. സഹോദരന്മാരുടെ ഭാര്യമാര്‍, സഹോദരി എന്നിവരെ ആണ് ആക്രമിച്ചത്.

Man arrested for allegedly attacking women, Palakkad, News, Local News, Attack, Police, Arrested, Injured, Kerala

സംഭവത്തെ കുറിച്ച് ഒറ്റപ്പാലം പൊലീസ് പറയുന്നത്:

ശനിയാഴ്ച രാത്രി പത്തുമണിയോടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം നടന്നത്. ഒറ്റപ്പാലം പഴയ ലക്കിടിയിലെ കുടുംബത്തിലെ ഗര്‍ഭിണികളടക്കം മൂന്ന് യുവതികളെയാണ് യുവാവ് ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. പഴയ ലക്കിടി അകലൂര്‍ വയനാടന്‍ വീട്ടില്‍ 25 കാരിയായ സകീറ, 23 കാരിയായ റിന്‍സീന, 22 കാരിയായ അനീറ എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്.

സംഭവത്തില്‍ റിന്‍സീനയുടെ സഹോദരനും സകീറയുടെയും അനീറയുടെയും ഭര്‍തൃസഹോദരനുമായ 22 കാരന്‍ ബിശറുല്‍ ഹാഫിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ പരുക്കേറ്റ അനീറയുടെയും സകീറയുടെയും തലയില്‍ തുന്നലുകളുണ്ട്. റിന്‍സീനയുടെ തലയിലെ പരുക്കുകള്‍ ഗുരുതരമാണ്. അനീറയും സകീറയും ഗര്‍ഭിണികളാണ്.

ബിശറുല്‍ ഹാഫിയെ ചോദ്യം ചെയ്തുവരികയാണ്. ബിശറുലിന്റെ പ്രേമം തകര്‍ന്നതിന് കളിയാക്കിയതിന്റെ ദേഷ്യത്തില്‍ വീടിന് പുറത്തിരുന്ന ഇരുമ്പ് ചുറ്റികയെടുത്തുകൊണ്ടുവന്ന് ആക്രമിച്ചെന്നാണ് യുവതികള്‍ പൊലീസിന് നല്‍കിയ മൊഴി. മൂന്ന് പേരും ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. റിന്‍സീനക്ക് തലക്ക് ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് രണ്ടുപേരും ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു.

Keywords: Man arrested for allegedly attacking women, Palakkad, News, Local News, Attack, Police, Arrested, Injured, Kerala.

Post a Comment