കണ്ണൂര്‍: (www.kvartha.com) കുഞ്ഞിമംഗലം മല്യോട്ട് ക്ഷേത്രയോഗം കൂട്ടത്തല്ലില്‍ കലാശിച്ചെന്ന സംഭവത്തില്‍ രണ്ടു പരാതികളിലായി 19 പേര്‍ക്കെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. മര്‍ദിച്ചതായുളള മല്യോട്ടെ കെ കൃഷ്ണന്റെ പരാതിയില്‍ രണ്ടു പേര്‍ക്കെതിരെയും മറ്റു കണ്ടാലറിയാവുന്ന പതിനഞ്ചു പേര്‍ക്കെതിരെയും, എം അനിലിന്റെ പരാതിയില്‍ മറ്റ് രണ്ടു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.
മുന്‍പ് മല്യോട്ട് ക്ഷേത്രത്തില്‍ ഉത്സവകാലങ്ങളില്‍ മുസ്ലിങ്ങള്‍ക്ക് അമ്പലപറമ്പില്‍ പ്രവേശനമില്ലെന്നെഴുതി സ്ഥാപിച്ച ബോര്‍ഡ് വാദപ്രതിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് നടന്ന കാഴ്ച കമിറ്റിയുടെ യോഗത്തില്‍ ഇതേ ബോര്‍ഡ് വിഷയം അജന്‍ഡയില്‍ തിരുകി കയറ്റാനുളള ശ്രമം വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയായിരുന്നു.
Keywords: Malyote temple meeting attack: 19 people booked in 2 complaints, Kannur, Police, Attack, Complaint, Case, Kerala.