ഉത്സവപ്പറമ്പിലെ ബോര്‍ഡ് മുന്‍കാലങ്ങളില്‍ വന്‍വിവാദത്തിന് വഴിതെളിച്ചിരുന്നു. കഴിഞ്ഞാഴ്ച നടന്ന കമിറ്റി യോഗത്തില്‍ വിഷയം കയ്യാങ്കളിയുടെ വക്കിലെത്തി. ഇതിന്റെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച സംക്രമ പൂജ പ്രമാണിച്ച് വന്‍ പൊലീസ് സംഘം കാംപ് ചെയ്തിരുന്നു. എന്നാല്‍ വിഷയവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ചര്‍ചയൊന്നും നടന്നില്ല.
സംക്രമ പൂജയ്ക്ക് ശേഷം നടയില്‍ ഒത്തുചേര്‍ന്ന വാല്യക്കാരുടെ മുമ്പാകെ ക്ഷേത്രം കര്‍മി ഷിജു മല്ലിയോടാണ് ബോര്‍ഡ് വേണ്ടെന്ന തീരുമാനമറിയിച്ചത്. ഇത് വാല്യക്കാര്‍ ഐകകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു. ഇതോടെ ഏറെ നാളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്കാണ് അറുതിയാകുന്നത്.
Keywords: Malliot Pallot ditches controversial boards at Kavu, Kannur, News, Religion, Controversy, Police, Temple, Kerala.