Follow KVARTHA on Google news Follow Us!
ad

Died | റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു

#ഇന്നത്തെ വാര്‍ത്തകള്‍,#ലോകവാര്‍ത്തകള്‍,Riyadh,News,hospital,Treatment,Malayalee,Gulf,World,
റിയാദ്: (www.kvartha.com) റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കഴിഞ്ഞ ഒരാഴ്ചയായി റിയാദിലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൊല്ലം തൃക്കോവില്‍വട്ടം ഡീസന്റ് ജന്‍ക്ഷനിലെ രാജി ഭവനില്‍ താമസിക്കുന്ന വിക്രമന്‍ പിള്ള ചെല്ലപ്പന്‍ (53) ആണ് ചൊവ്വാഴ്ച രാവിലെ മരിച്ചത്.

കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് മഷ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Malayali Died in Riyadh Hospital, Riyadh, News, Hospital, Treatment, Malayalee, Gulf, World

മരണാനന്തര രേഖകള്‍ ശരിയാക്കാന്‍ റിയാദ് കെഎംസിസി വെല്‍ഫയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും ശിഹാബ് പുത്തേഴത്തും നാട്ടില്‍നിന്ന് ഫിറോസ് കൊട്ടിയം, നൂറുദ്ദീന്‍ കൊട്ടിയം എന്നിവരും രംഗത്തുണ്ട്.

Keywords: Malayali Died in Riyadh Hospital, Riyadh, News, Hospital, Treatment, Malayalee, Gulf, World.

Post a Comment