Follow KVARTHA on Google news Follow Us!
ad

Found Dead | കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ ദമ്പതികളെ മംഗ്ലൂറുവിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Mangalore,News,Dead,Dead Body,Malayalee,National,
മംഗ്ലൂറു: (www.kvartha.com) മലയാളി ദമ്പതികളെ മംഗ്ലൂറുവിലെ ഫല്‍നീറിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രവീന്ദ്രന്‍ (55), സുധ(50) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തതെന്ന് ഉടമ പറഞ്ഞു. 

Malayali Couple Found Dead in Mangalore Lodge, Mangalore, News, Dead, Dead Body, Malayalee, National

ചൊവ്വാഴ്ച രാത്രി പുറത്ത് കണ്ടിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. ബുധനാഴ്ച മുറിക്ക് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ കാണുന്നത്. രവീന്ദ്രന്‍ ടെക്‌സ്‌റ്റൈല്‍ വ്യാപാരിയാണ്. മരണവിവരം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചതായി പൊലീസ് പറഞ്ഞു. 

Keywords: Malayali Couple Found Dead in Mangalore Lodge, Mangalore, News, Dead, Dead Body, Malayalee, National.

Post a Comment