Arrested | വേങ്ങരയിലെ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; 'അവിഹിത ബന്ധമറിഞ്ഞ ഭര്‍ത്താവിനെ ഉറങ്ങുമ്പോള്‍ ഭാര്യ സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി'; അറസ്റ്റ്

 



മലപ്പുറം: (www.kvartha.com) വേങ്ങരയില്‍ കുടുംബത്തോടൊപ്പം താമസിച്ച് വരികയായിരുന്ന ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതാകമെന്ന് തെളിഞ്ഞതായി പൊലീസ്. ബീഹാര്‍ വൈശാലി ജില്ലയിലെ രാംനാഥ് പസ്വാന്റെ മകന്‍ സന്‍ജിത് പസ്വാ(33)ന്റെ മരണത്തില്‍ വൈശാലി ബക്കരി സുഭിയാന്‍ സ്വദേശിനിയായ ഇയാളുടെ ഭാര്യ പുനം ദേവി(30)യെ വേങ്ങര പൊലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.

കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കഴിഞ്ഞ മാസം ആണ് യുവാവ് കൊല്ലപ്പെട്ടത്. ജനുവരി 31ന് രാത്രിയില്‍ കോട്ടക്കല്‍ റോഡ് യാറം പടിയിലെ പി കെ ക്വോര്‍ടേഴ്സിലാണ് കൊലപാതകം നടന്നത്. തുടര്‍ന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം തിരൂരങ്ങാടി താലൂക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

എന്നാല്‍ പോസ്റ്റുമോര്‍ടത്തില്‍ പസ്വാന്റെ മുഖത്തും നെറ്റിയിലും പരുക്കും കുരുക്കുമുറുകിയതിനാല്‍ കഴുത്തിലെ എല്ലിന് പൊട്ടലും സംഭവിച്ചത് വ്യക്തമായിരുന്നു. തുടര്‍ന്നാണ് പൂനം ദേവിയെ ചോദ്യം ചെയ്തത്. വയറു വേദനയെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ മരണമെന്നാണ് ഭാര്യ പറഞ്ഞിരുന്നത്. അന്വേഷണത്തിനൊടുവിലാണ് ഭാര്യ തന്നെയാണ് കഴുത്തില്‍ സാരി മുറുക്കി കൊല ചെയ്തതെന്ന് വ്യക്തമായത്. 

Arrested | വേങ്ങരയിലെ ബീഹാര്‍ സ്വദേശിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; 'അവിഹിത ബന്ധമറിഞ്ഞ ഭര്‍ത്താവിനെ ഉറങ്ങുമ്പോള്‍ ഭാര്യ സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി'; അറസ്റ്റ്


പൂനം ദേവി ഭാര്യവും കുട്ടികളുമുള്ള ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇത് മനസിലാക്കിയാണ് തങ്ങളുടെ അഞ്ചു വയസുകാരനായ മകന്‍ സച്ചിന്‍ കുമാറുമായി സന്‍ജിത് പസ്വാന്‍ രണ്ടു മാസം മുമ്പ് വേങ്ങരയില്‍ എത്തിയത്. എന്നാല്‍ രഹസ്യ ഫോണ്‍ ഉപയോഗിച്ച് പൂനം ദേവി ഈ യുവാവുമായുള്ള ബന്ധം തുടര്‍ന്നു. 

ഭര്‍ത്താവ് ബന്ധം ചോദ്യം ചെയ്തതോടെയാണ് പൂനം ഭര്‍ത്താവായ സന്‍ജിത് പസ്വാനെ വകവരുത്താന്‍ തീരുമാനിക്കുന്നത്. സംഭവദിവസം രാത്രിയില്‍ ഉറങ്ങുകയായിരുന്ന സന്‍ജിതിന്റെ കൈ പ്രതി കൂട്ടിക്കെട്ടുകയും ഉടുത്ത സാരിയുടെ തല കുരുക്കാക്കി മാറ്റി കട്ടിലില്‍ നിന്നും വലിച്ച് താഴെ ഇടുകയുമായിരുന്നു. ശേഷം പ്രതി സാരി കഴുത്തില്‍ മുറുക്കി ഭര്‍ത്താവിന്റെ മരണം ഉറപ്പാക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തിലേയും കയ്യിലേയും കുരുക്ക് അഴിച്ചുമാറ്റി തൊട്ടടുത്ത് മുറിയിലുള്ളവരോട് അസുഖമാണെന്ന് അറിയിച്ചു. ഇവരാണ് ബോഡി ആശുപത്രിയില്‍ എത്തിച്ചതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords:  News,Kerala,State,Malappuram,Family,Crime,Arrested,Killed,Accused,Local-News,hospital, Malappuram: Woman arrested for murder case in Vengara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia