Follow KVARTHA on Google news Follow Us!
ad

Noro Virus | മലപ്പുറത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; രോഗലക്ഷണങ്ങളുള്ള 55 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍; പ്രതിരോധ നടപടികള്‍ ആരംഭിച്ചു

Malappuram: Noro virus confirmed in Perinthalmanna#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മലപ്പുറം: (www.kvartha.com) പെരിന്തല്‍മണ്ണയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. പെരിന്തല്‍മണ്ണയിലെ ഒരു കോളജ് ഹോസ്റ്റല്‍ വിദ്യാര്‍ഥിക്കാണ് നോറോ വൈറസ് സ്ഥിരീകരിച്ചത്. നിലവില്‍ രോഗലക്ഷണങ്ങളുള്ള ഹോസ്റ്റലിലെ 55 വിദ്യാര്‍ഥികള്‍ നിരീക്ഷണത്തിലാണെന്നും പ്രതിരോധ നടപടികള്‍ ആരംഭിച്ചതായും ജില്ലയിലെ ആരോഗ്യവകുപ്പ് അറിയിച്ചു.  

News,Kerala,State,Malappuram,Health,Health & Fitness,Students,Disease,Top-Headlines,Latest-News, Malappuram: Noro virus confirmed in Perinthalmanna


കഴിഞ്ഞ ദിവസം വയനാട് ലക്കിടിയില്‍ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ നോറോ വൈറസ് സ്ഥിരീകരിച്ചിരുന്നു. ആലപ്പുഴ വൈറോളജി ലാബിലെ സാംപിള്‍ പരിശോധനയിലായിരുന്നു നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലെ 98 വിദ്യാര്‍ഥികള്‍ വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ട് ചികിത്സ തേടിയിരുന്നു. വയനാട്ടില്‍ കുടിവെള്ള സ്രോതസുകളില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

ഗുരുതര വയറിളക്കമാണ് നോറോ വൈറസ് ബാധ മൂലം അനുഭവപ്പെടുക. വയറുവേദന, ഛര്‍ദി, മനംമറിച്ചില്‍, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ഛര്‍ദി, വയറിളക്കം എന്നിവ മൂര്‍ഛിച്ചാല്‍ നിര്‍ജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്യും. വളരെപ്പെട്ടെന്ന് രോഗം പകരുന്നതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. വൈറസ് ബാധിതര്‍ ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടിലിരുന്ന് വിശ്രമിക്കണം.

Keywords: News,Kerala,State,Malappuram,Health,Health & Fitness,Students,Disease,Top-Headlines,Latest-News, Malappuram: Noro virus confirmed in Perinthalmanna

Post a Comment