Follow KVARTHA on Google news Follow Us!
ad

KSEB | 'വൈദ്യുതി ബില്‍ അടച്ചില്ല'; മലപ്പുറം കലക്ടറേറ്റിലെ ഫ്യൂസ് ഊരി കെഎസ്ഇബി! പ്രതിസന്ധിയിലായി സര്‍കാര്‍ ഓഫീസുകള്‍

Malappuram: KSEB remove fuse of government offices for not paying bill#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


മലപ്പുറം: (www.kvartha.com) മലപ്പുറം കലക്ടറേറ്റിലെ സര്‍കാര്‍ ഓഫീസുകളിലെ ഫ്യൂസ് കെഎസ്ഇബി ഊരി. വൈദ്യുതി ബില്‍ അടക്കാത്തതിനാലാണ് നടപടിയെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ വിശദീകരണം. കലക്ടറേറ്റിലെ ബി ബ്ലോകില്‍ പ്രവര്‍ത്തിക്കുന്ന ഹയര്‍ സെകന്‍ഡറി റീജനല്‍ ഡയറക്ടറേറ്റ് അടക്കമുള്ള പ്രധാനപ്പെട്ട ഓഫിസുകളുടെ ഫ്യൂസാണ് കുടിശ്ശിക വന്നതോടെ ശനിയാഴ്ച കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയത്. 

പ്രധാനപ്പെട്ട ഓഫീസുകളുടെ പ്രവര്‍ത്തനം വൈദ്യുതിയില്ലാതായതോടെ പ്രതിസന്ധിയിലായി. ഇതോടെ ഞായറാഴ്ച അവധി ദിവസത്തിന് ശേഷമെത്തിയ ഉദ്യോഗസ്ഥര്‍ ഓഫീസില്‍ ജോലി ചെയ്യാനാകാതെ വെറുതെ ഇരിക്കുകയാണ്. 

News,Kerala,State,Malappuram,KSEB,Government,Top-Headlines, Electricity, Malappuram: KSEB remove fuse of government offices for not paying bill


മാസങ്ങളായി ബില്‍ കുടിശ്ശിക വന്നതിനാലാണ് നടപടിയെടുത്തതെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും 20000 വരെ കുടിശികയുണ്ടെന്നും കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. പട്ടിക ജാതി വികസന സമിതിയുടെ ഓഫീസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ഹയര്‍ സെകന്‍ഡറി റീജിനല്‍ ഡയറക്ടറേറ്റ്, എന്നിവിടങ്ങളിലാണ് വൈദ്യുതിയില്ലാത്തത്. 

Keywords: News,Kerala,State,Malappuram,KSEB,Government,Top-Headlines, Electricity, Malappuram: KSEB remove fuse of government offices for not paying bill

Post a Comment