മലപ്പുറം: (www.kvartha.com) വളളംകളി സമ്മാനദാന ചടങ്ങിനിടെ സംഘര്‍ഷം. കീഴ്പറമ്പ് സിഎച് ക്ലബ് സംഘടിപ്പിച്ച ജലോത്സവത്തിനിടെ ഉണ്ടായ കൂട്ടയടിയില്‍ ഓട്ടത്തിനിടെ വീണ് നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
21-ാമത് വള്ളംകളിയാണ് ഇടശേരിയില്‍ നടന്നത്. മത്സരത്തിന് ശേഷം ജേതാക്കളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. ഒടുവില്‍ വേദിയില്‍ സമ്മാനവിതരണം നടക്കുന്നതിനിടയില്‍ പരസ്പരം കൂട്ടയടി നടക്കുകയായിരുന്നു. ആക്രമണത്തിനിടയില്‍ വീണ് പരുക്കേറ്റ ചിലര്‍ ആശുപത്രിയില്‍ ചികിത്സ തേടി.
Keywords: News,Kerala,State,Malappuram,Injured,Clash,Local-News,boat, Malappuram: Clash during boat race awarding ceremony