പാകിസ്താന്‍ ക്രികറ്റ് ബോര്‍ഡ് മാനേജരായ അസര്‍ മാലികിനെയാണ് 25കാരിയായ മലാല വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ മുഷിഞ്ഞ സോക്‌സ് സോഫയില്‍ കണ്ടപ്പോള്‍ അതെങ്ങനെ കൈകാര്യം ചെയ്യണം എന്നാണ് മലാല ട്വീറ്റില്‍ പറയുന്നത്.
'സോഫയില്‍ സോക്‌സ് കണ്ടപ്പോള്‍ ഞാന്‍ അസറിനോട് അത് അദ്ദേഹത്തിന്റെതാണോ എന്നു തിരക്കി. അത് അഴുക്കു നിറഞ്ഞതാണെന്ന് അസര്‍ പറഞ്ഞപ്പോള്‍ ഞാനത് വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞു'-എന്നാണ് മലാല കുറിച്ചത്.
ഇതിനു മറുപടിയായി മുഷിഞ്ഞ സോക്‌സുകള്‍ സോഫയില്‍ കണ്ടാല്‍ എന്തുചെയ്യണം? അത് അലക്കാനുള്ള വസ്ത്രങ്ങളുടെ കൂട്ടത്തിലേക്ക് മാറ്റണം, അല്ലെങ്കില്‍ വേസ്റ്റ് ബിന്നിലേക്ക് എറിയണം, എന്നിങ്ങനെയുള്ള രസകരമായ കുറിപ്പാണ് അസര്‍ പങ്കുവെച്ചത്. ബോയ്ഫ്രന്‍ഡിനോട് ചോദിക്കൂ എന്ന ഹാഷ്ടാഗോട് കൂടിയാണ് അസര്‍ ട്വീറ്റ് ചെയ്തത്.
ട്വീറ്റിന് നിരവധി ലൈകും പ്രതികരണവുമാണ് ലഭിച്ചത്. പലരും മലാലയുടെ നീക്കത്തെ പ്രശംസിച്ചിട്ടുണ്ട്. വിവാഹ ജീവിതത്തിലേക്ക് സ്വാഗതം എന്നാണ് ഒരാള്‍ കുറിച്ചത്. വീട് വൃത്തിയായി സൂക്ഷിക്കേണ്ടത് മലാലയുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് മറ്റൊരാള്‍ കുറിച്ചു.
Keywords: Malala Yousafzai's Savage Move On Seeing Husband's Dirty Socks, London, News, Twitter, Cricket, Social Media, World.Found socks on sofa, asked @MalikAsser if they were his, he said the socks were dirty and I can put them away. So I took them and put them in the (rubbish) bin.
— Malala Yousafzai (@Malala) February 4, 2023