Follow KVARTHA on Google news Follow Us!
ad

'മാര്‍ക് ഷീറ്റ് നല്‍കിയില്ലെന്നാരോപിച്ച് പ്രിന്‍സിപലിനെ തീവച്ച് കൊല്ലാന്‍ ശ്രമിച്ച് വിദ്യാര്‍ഥി'

Madhya Pradesh: College Principal assaulted by former student, accused held#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഭോപാല്‍: (www.kvartha.com) മാര്‍ക് ഷീറ്റ് നല്‍കിയില്ലെന്നാരോപിച്ച് വനിതാ പ്രിന്‍സിപലിനെ വിദ്യാര്‍ഥി തീവച്ച് കൊല്ലാന്‍ ശ്രമിച്ചതായി പരാതി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നടുക്കുന്ന സംഭവം. ബിഎം കോളജ് ഓഫ് ഫാര്ഡമസിയിലെ പ്രിന്‍സിപല്‍ വിമുക്ത ഷര്‍മയെ (54) ഗുരുതരമായ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: 24 കാരനായ മുന്‍ വിദ്യാര്‍ഥി അശുതോഷ് ശ്രീവാസ്തവയാണ് പ്രിന്‍സിപലിനെ തീവച്ച് കൊല്ലാന്‍ നോക്കിയത്. ബി ഫാം മാര്‍ക് ഷീറ്റ് നല്‍കാത്തതാണ് പ്രകോപന കാരണം. 

നാല് മാസങ്ങള്‍ക്ക് മുന്‍പ് കോളജിലെ മറ്റെരധ്യാപകനെ ഇതേ കാരണത്താല്‍ കുത്തിക്കൊല്ലാന്‍ അശുതോഷ് ശ്രീ വാസ്തവ ശ്രമിച്ചിരുന്നു. ഈ കേസില്‍ കഴിഞ്ഞ ആഴ്ചയാണ് അശുതോഷ് ജാമ്യത്തിലിറങ്ങിയത്. 

തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് പ്രിന്‍സിപലും അശുതോഷും തമ്മില്‍ മാര്‍ക് ഷീറ്റിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് വീട്ടിലേക്ക് പോകാനായി കാറില്‍ കയറാന്‍ പോയ പ്രിന്‍സിപലിന്റെ ദേഹത്തേക്ക് അശുതോഷ് പെട്രോള്‍ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു.

News,National,India,Bhoppal,Local-News,Crime,Accused,Police,Student, Madhya Pradesh: College Principal assaulted by former student, accused held


എന്നാല്‍ മാര്‍ക് ഷീറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് വരാത്തത് കൊണ്ടാണ് നല്‍കാന്‍ പറ്റാത്തതെന്നാണ് കോളജ് അധികൃതര്‍ വിശദീകരിക്കുന്നതെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു. 

അതേസമയം, ദിവസങ്ങള്‍ക്ക് മുന്‍പ് വീടനടുത്തുള്ള ടിന്‍ച വെള്ളച്ചാട്ടത്തില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ അശുതോഷ് ശ്രമിച്ചിരുന്നതായും റിപോര്‍ടുണ്ട്.

Keywords: News,National,India,Bhoppal,Local-News,Crime,Accused,Police,Student, Madhya Pradesh: College Principal assaulted by former student, accused held

Post a Comment