Follow KVARTHA on Google news Follow Us!
ad

Woman Found | അപകടത്തിന് ശേഷം ഓര്‍മ നഷ്ടപ്പെട്ടു; 2017 ല്‍ കാണാതായ ഗുജറാത്ത് യുവതിയെ 6 വര്‍ഷത്തിന് ശേഷം ബംഗാളില്‍ കണ്ടെത്തി; വഴിവെച്ചത് ഇങ്ങനെ

Lost Memory After Accident, Went Missing in 2017, Gujarat Woman Found in Bengal After 6 Years, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഹ്മദാബാദ്: (www.kvartha.com) 2022-ല്‍ പശ്ചിമ ബംഗാളിലെ നന്ദിഗ്രാം പൊലീസ്, ജില്ലയിലെ താരാചന്ദ്ബര്‍ഹ് ഗ്രാമത്തില്‍ അലഞ്ഞുതിരിയുന്ന ഒരു സ്ത്രീയെ കണ്ടെത്തി. പൊലീസ് സംസാരിച്ചെങ്കിലും അവര്‍ക്ക് ഒന്നും ഓര്‍മിക്കാന്‍ കഴിയുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ക്ക് മനസിലായി. തുടര്‍ന്ന് നന്ദിഗ്രാം എസ്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷം സുരക്ഷിതമായി സംരക്ഷിക്കുന്നതിന് പള്ളിക്കത്തയിലെ സ്വധാര്‍ ഗ്രെയിലേക്ക് മാറ്റി. അവിടെ അവര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി, പതുക്കെ യുവതിയുടെ ഓര്‍മ തിരിച്ചുകിട്ടി. കൂടുതല്‍ അന്വേഷണത്തില്‍, സ്ത്രീയുടെ ഐഡന്റിറ്റി മനസിലാക്കാനായി. 2017 മുതല്‍ ഗുജറാത്തിലെ വീട്ടില്‍ നിന്ന് കാണാതായ ധനി ബഹെന്‍ എന്ന സ്ത്രീയാണ് ഇതെന്ന് പൊലീസ് കണ്ടെത്തി.
                 
Latest-News, National, Top-Headlines, Accident, Gujrat, Bangal, Woman, Found, Missing, Investigates, Police, Lost Memory After Accident, Went Missing in 2017, Gujarat Woman Found in Bengal After 6 Years.

ബംഗാള്‍ പൊലീസ് ഉടന്‍ തന്നെ ഗുജറാത്ത് പൊലീസിനെ വിവരമറിയിച്ചു. കഴിഞ്ഞ ദിവസം, ഗുജറാത്ത് പൊലീസ് സംഘവും യുവതിയുടെ സഹോദരനും ഭര്‍ത്താവും നന്ദിഗ്രാമിലെ പൊലീസ് സ്റ്റേഷനിലെത്തി. പരിശോധനയ്ക്ക് ശേഷം യുവതിയെ അവര്‍ക്ക് കൈമാറി. ഗുജറാത്ത് പൊലീസ് ധനി ബഹെനെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോള്‍ അത് വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് വഴിവെച്ചു. ബംഗാള്‍ പൊലീസിന് ഇത് വൈകാരിക നിമിഷമായിരുന്നുവെന്ന് ഈസ്റ്റ് മെദിനിപൂര്‍ അഡീഷണല്‍ എസ്പി ശ്രദ്ധ പാണ്ഡെ പറഞ്ഞു.

'കുടുംബത്തെ വീണ്ടും ഒന്നിപ്പിക്കാന്‍ ഞങ്ങള്‍ക്ക് സഹായിക്കാനായതില്‍ എനിക്ക് അതിയായ സംതൃപ്തി തോന്നുന്നു. കുടുംബാംഗങ്ങളെ കാണാതാവുമ്പോള്‍ ഉണ്ടാകുന്ന നിസ്സഹായതയും നിരാശയും വാക്കുകളില്‍ വിവരിക്കാനാവില്ല. ദഹോദ് റൂറല്‍ പൊലീസിന്റെ സഹകരണത്തോടെയാണ് ഈ നേട്ടം സാധ്യമായത്. ആ സ്ത്രീക്ക് സന്തോഷകരമായ ജീവിതം ആശംസിക്കുന്നു', ശ്രദ്ധ പാണ്ഡെ കൂട്ടിച്ചേര്‍ത്തു. അപകടത്തില്‍ മസ്തിഷ്‌കത്തിന് ക്ഷതം സംഭവിച്ചതായും തുടര്‍ന്ന് ഓര്‍മ നഷ്ടപ്പെട്ടതായും ധനിയുടെ ബന്ധുക്കള്‍ പറഞ്ഞു. അതിനു ശേഷം ഒരു ദിവസം പെട്ടെന്ന് യുവതിയെ കാണാതാവുകയായിരുന്നു. നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഇരുദ്രുവങ്ങളില്‍ നിന്ന് അവര്‍ യാദൃശ്ചികമായി വീണ്ടും ഒന്നായത്.

Keywords: Latest-News, National, Top-Headlines, Accident, Gujrat, Bangal, Woman, Found, Missing, Investigates, Police, Lost Memory After Accident, Went Missing in 2017, Gujarat Woman Found in Bengal After 6 Years.
< !- START disable copy paste -->

Post a Comment